ഇന്ത്യ ബോംബിട്ട് തകര്‍ത്ത ബലാകോട്ടില്‍ വീണ്ടും ഭീകര ക്യാമ്പ് തുറന്ന് പാകിസ്ഥാന്‍

ശ്രീനഗര്‍ : ബലാകോട്ടില്‍ ഇന്ത്യ തകര്‍ത്ത ഭീകര ക്യാമ്പ് പാകിസ്ഥാന്‍ വീണ്ടും തുറന്നതായ് കരസേനാ മേധാവി. അടുത്ത കാലത്താണ് ക്യാമ്പ് വീണ്ടും തുറന്നതെന്ന് ജനറല്‍ ബിപിന്‍ റാവത്ത് ആരോപിച്ചു. 500 ഭീകരര്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നും കരസേന മേധാവി പറഞ്ഞു. ചെന്നൈ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് കരസേന മേധാവി ഇക്കാര്യം പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കാനിരിക്കെയാണ് കരസേന മേധാവിയുടെ പ്രസ്താവന. അമേരിക്കയിലെ സെപ്റ്റംബര്‍ 11 ആക്രമണവും, മുംബൈയിലെ നവംബര്‍ 26 ആക്രമണവുമെല്ലാം ആസൂത്രണം ചെയ്തവര്‍ എവിടെയുള്ളവരാണ് എന്ന് ലോകത്തിന് മുഴുവന്‍ അറിയാം എന്ന് യുഎസിലെ ഹൂസ്റ്റണില്‍ സംഘടിപ്പിച്ച ഹൗഡി മോദി പരിപാടിയില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: