ഐറിഷ് ക്യാമ്പസുകളില്‍ ഇ സിഗരറ്റ് നിരോധനം ഉടന്‍ നടപ്പായേക്കും

ലീമെറിക്ക് : അയര്‍ലണ്ടിലെ എല്ലാ യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഇ സിഗരറ്റ് നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ലീമെറിക്ക് യൂണിവേഴ്‌സിറ്റി പ്രസിഡണ്ട് വിദ്യാഭ്യാസ മന്ത്രിയ്ക്ക് നിവേദനവും നല്‍കിയിട്ടുണ്ട്. ഇ സിഗററ്റ് ഉപയോഗം മരണത്തിന് വരെ കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ആവശ്യപ്പെട്ടിരിക്കുന്നത്. ലീമെറിക്ക് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ഇ സിഗരറ്റ് നേരെത്തെ തന്നെ നിരോധിച്ചിരുന്നു.

സമീപകാലത്തായ്, വിവിധ രാജ്യങ്ങളില്‍ ഇ സിഗററ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് തുടക്കംകുറിച്ചിരുന്നു. അടുത്തിടെ അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ ഇ സിഗരറ്റ് ഉപയോക്താക്കളില്‍ ശ്വാസകോശ രോഗങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. പ്രൈമറി സ്‌കൂള്‍ തലം മുതല്‍ കുട്ടികള്‍ ഇതിനു അടിമകളാകുന്നുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഇന്ത്യാ ഗവണ്മെന്റ് ഇ സിഗരറ്റിനു നിരോധനം ഏര്‍പെടുത്തിയിരുന്നു. പുകവലി പ്രോത്സാഹിപ്പിക്കുന്നതിന് ഇ സിഗരറ്റ് വലിയൊരു പങ്കു വഹിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: