എല്ലാം ഉള്‍കൊള്ളുന്ന പുതിയ തിരിച്ചറിയല്‍ രേഖ നിര്‍ദേശിച്ച് അമിത്ഷാ

ന്യൂഡല്‍ഹി : ഒറ്റ ആധികാരിക രേഖകൊണ്ട് പൗരന്മാര്‍ക്ക് എല്ലാ ആവശ്യവും നിറവേറുന്ന തരത്തിലുള്ള ഒരു ദേശീയ കാര്‍ഡ് എന്ന ആശയം വ്യക്തമാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ. ആധാര്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ബാങ്ക് അക്കൗണ്ടുകള്‍, വോട്ടര്‍ കാര്‍ഡ് എന്നിവയുടെയെല്ലാം ഉപയോഗം ഈ ഒരു കാര്‍ഡ് കൊണ്ട് നടപ്പാക്കുകയാണ് ലക്ഷ്യം.

2021ലെ സെന്‍സസ് വിവരങ്ങള്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വേണം ശേഖരിക്കാനെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, മരണവിവരങ്ങള്‍ സെന്‍സസ് രേഖകളില്‍ അപ്പപ്പോള്‍ അപ്‌ഡേറ്റ് ചെയ്യുന്ന സംവിധാനം വരണമെന്ന ആശയവും അമിത് ഷാ പങ്കുവെച്ചു.

Share this news

Leave a Reply

%d bloggers like this: