നേതാക്കള്‍ തടങ്കലില്‍ തുടരുമ്പോള്‍ കാശ്മീരില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം

ശ്രീനഗര്‍: കാശ്മീരില്‍ പ്രധാന നേതാക്കള്‍ എല്ലാം തടങ്കലില്‍ കഴിയുമ്പോള്‍ കശ്മീരില്‍ തദ്ദേശ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 310 ബ്ലോക്ക് ഡെവലപ്‌മെന്റ്റ് കൗണ്‍സിലുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 24 ന് നടത്തുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ശൈലേന്ദ്ര കുമാര്‍ അറിയിച്ചത്. ഒരോ ബ്ലോക്കിലും ഒരു പോളിങ് സ്റ്റേഷന്‍ മാത്രമായിരുന്നു സജ്ജീകരിക്കുക. 316 സീറ്റുകളില്‍ 172 സീറ്റുകള്‍ സംവരണ സീറ്റുകളാണ്. ഒരോ സ്ഥാനാര്‍ത്ഥികള്‍ക്കും രണ്ട് ലക്ഷം രൂപ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ചെലവഴിക്കാമെന്നും തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളഞ്ഞതിന് പിന്നാലെ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ജനാതിപത്യ പ്രക്രിയയുമായി കശ്മീര്‍ നിവാസികള്‍ എത്രത്തോളം സഹകരിക്കുമെന്ന് ഈ തെരഞ്ഞെടുപ്പോടെ അറിയാം. സംസ്ഥാനത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെല്ലാം തടവില്‍ കഴിയവെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.

നേരത്തെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് ഗ്രാമങ്ങളിലേക്ക് പോകുന്നതിനും നിയന്ത്രണങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ കാര്യ ക്ഷമമാക്കാന്‍ കഴിയില്ലെന്നും ആശങ്കകള്‍ നിലനില്കുന്നുണ്ട്. സുപ്രീം കോടതിയില്‍ കാശ്മീര്‍ വിഷയത്തില്‍ പുതിയ ഭരണ ഘടന ബഞ്ച് രൂപീകരിക്കപ്പെട്ടതോടെ കോടതിയുടെ ഇടപെടല്‍ പ്രതീക്ഷിച്ചിരിക്കുകയാണ് തടങ്കലില്‍ ഉള്ള നേതാക്കള്‍

Share this news

Leave a Reply

%d bloggers like this: