നീതി ആയോഗ് പുറത്തുവിട്ട വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത്

കൊച്ചി : രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളെയും അടിസ്ഥാനമാക്കി നീതി ആയോഗ് പ്രസിദ്ധീകരിച്ച സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചിക (School Education Quality Index – SEQI)ഇല്‍ കേരളം ഒന്നാം സ്ഥാനത്ത്. 77.64 സ്‌കോര്‍ നേടി യാണ് കേരളം ഒന്നാം നിരയിലേക് കുതിച്ചത്. തമിഴ്‌നാടാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. 73.35 ആണ് തമിഴ്‌നാടിന്റെ സ്‌കോര്‍. ഹരിയാന (69.54) ആണ് തൊട്ടുപിന്നില്‍.

കഴിഞ്ഞ തവണ എട്ടാമതായിരുന്ന ഹരിയാനയാണ് അഞ്ച് സ്ഥാനങ്ങള്‍ മുന്നേറിയാണ് ഇത്തണവണ മൂന്നാമത് എത്തിയത്. ഏഴാമതെത്തിയ ഒഡിഷയാണ് ഇത്തവണ വലിയ നേട്ടമുണ്ടാക്കിയ മറ്റൊരു സംസ്ഥാനം. കഴിഞ്ഞ തവണയില്‍ നിന്നും ആറ് സ്ഥാനങ്ങള്‍ മുന്നേറിയാണ് ഒഡീഷ ഏഴാമതെത്തുന്നത്. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന കര്‍ണാടക ബഹുദൂരം പിന്നോട്ട് പോവുകയും ചെയ്തിട്ടുണ്ട്. ഇത്തവണ 13-ാം സ്ഥാനത്തേക്കാണ് കര്‍ണാടക പിന്തള്ളപ്പെട്ടത്. ഉത്തര്‍ പ്രദേശാണ് പട്ടികയില്‍ എറ്റവും പിന്നില്‍ 36.4 ശതമാനമാണ് സംസ്ഥാനത്തിന്റെ സ്‌കോര്‍.

വലിയ സംസ്ഥാനങ്ങള്‍, ചെറിയ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിങ്ങനെ തിരിച്ചാണ് പട്ടിക തയ്യാറാക്കുന്നത്. 21വലിയ സംസ്ഥാനങ്ങളുടെ പട്ടിക, 8 ചെറിയ സംസ്ഥാനങ്ങള്‍, 7കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിങ്ങനെയാണ് പട്ടിക തരംതിരിച്ചിരിക്കുന്നത്. ഇതുപ്രകാരം ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ത്രിപുരയും കേന്ദ്രഭരണ പ്രദേശങ്ങളില്‍ ചണ്ഡിഗഢും ഒന്നാംസ്ഥാനം നിലനിര്‍ത്തി.

സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനങ്ങള്‍ സ്വീകരിച്ചിരിക്കുന്ന നടപടികളെ വിലയിരുത്തിയാണ് നിതി ആയോഗ് സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചിക തയ്യാറാക്കുന്നത്. വിദ്യാഭ്യാസ മേഖലയുടെ നല്ലതും മോശവുമായ വശങ്ങള്‍ തിരിച്ചറിയുക, മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ദേശങ്ങള്‍ തയ്യാറാക്കുക എന്നിവയാണ് നിതി ആയോഗ് വിദ്യാഭ്യാസ മേഖലയില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍

Share this news

Leave a Reply

%d bloggers like this: