ആനുകൂല്യത്തോടെയുള്ള പാരന്റല്‍ അവധി രണ്ടാഴ്ച കൂടെ നീട്ടി; നവംബര്‍ മുതല്‍ പ്രാബല്യത്തില്‍

ഡബ്ലിന്‍: ആനുകൂല്യത്തോടെയുള്ള മറ്റേണിറ്റി – പറ്റേണിറ്റി അവധികള്‍ രണ്ടാഴ്ച കൂടി നീട്ടുന്ന നിയമം നവംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും. കുട്ടിയ്ക്ക് ഒരു വയസ്സ് പൂര്‍ത്തിയാകുന്നത് വരെയുള്ള കാലയളവില്‍ ആണ് രക്ഷിതാക്കള്‍ക്ക് ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകുക. ദത്തെടുക്കപെടുന്ന കുട്ടികള്‍ക്കും ഈ നിയമം ബാധകമായിരിക്കും. 60,000 രക്ഷിതാക്കള്‍ക്ക് പുതിയ പ്രഖ്യാപനം ഫലപ്രദമാകും. ജസ്റ്റിസ് മിനിസ്റ്റര്‍ ആണ് പാരന്റല്‍ അവധി നീട്ടുന്ന പ്രഖ്യാപനം നടത്തിയത്. ആനുകൂല്യമില്ലാത്ത പാരന്റല്‍ അവധികള്‍ 18 ആഴ്ചയില്‍ നിന്നും 22 ആഴ്ചയായി നീട്ടിയിരുന്നു.

കുഞ്ഞുങ്ങളുമായി രക്ഷിതാക്കള്‍ക്ക് കൂടുതല്‍ സമയം ചെലവിടാന്‍ സാഹചര്യമൊരുക്കുന്നതിന് വേണ്ടിയാണ് പാരന്റല്‍ അവധികള്‍ നേടിയതെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ അഭിപ്രായപ്പെട്ടു. പക്ഷെ ഈ അവധിയും, ആനുകൂല്യങ്ങളും കൈപറ്റി ആ സമയത്ത് രക്ഷിതാക്കള്‍ മറ്റുജോലികളില്‍ ഏര്‍പ്പെട്ടാല്‍ അത് നിയമ വിരുദ്ധമായി കണക്കാക്കും. അത്തരം രക്ഷിതാക്കള്‍ നിയമ നടപടികളും നേരിടേണ്ടി വരും. ജോലിയുള്ളവര്‍ക്കും, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഒരുപോലെ ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും.

Share this news

Leave a Reply

%d bloggers like this: