ഡബ്ലിന്‍: അയര്‍ലണ്ടില്‍ പോലീസ് സേനയെ ശക്തമാക്കാന്‍ 700 പുതിയ റിക്രൂട്മെന്റ് നടത്താന്‍ നീക്കം. ഇതിനായി ബഡ്ജറ്റില്‍ 81 മില്യണ്‍ യൂറോയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പോലീസ്, ജസ്റ്റിസ് വകുപ്പുകള്‍ക്കായി അടുത്ത വര്‍ഷത്തേക്ക് 120 മില്യണ്‍ യൂറോയാണ് അനുവദിക്കപ്പെട്ടത്.
ഡബ്ലിനില്‍ ഉള്‍പ്പെടെ പുതിയ ഗാര്‍ഡ ഓഫീസുകളും ആരംഭിക്കും. ബ്രേക്സിറ്റ് എന്ന വെല്ലുവിളി അടുത്തുവന്നതോടെ അതിര്‍ത്തി മേഖലകളില്‍ കൂടുതല്‍ സേനാ വിന്യാസം നടത്തേണ്ടി വരും. ഇതിനാല്‍ കൂടുതല്‍ റിക്രൂട്മെന്റും ആവശ്യമായി വരുമെന്ന് ഗാര്‍ഡ ചീഫും വ്യക്തമാക്കിയിരുന്നു.
അടുത്തിടെ അതിര്‍ത്തിയില്‍ അയര്‍ലന്‍ഡ് പെട്രോളിംഗ് ശക്തമാക്കിയിരുന്നു. ക്രിമിനലുകളും മയക്കുമരുന്ന് മാഫിയകളും അതിര്‍ത്തി കടന്ന് അയര്‍ലണ്ടില്‍ എത്തുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇത് തടയാനും കൂടുതല്‍ പോലീസ് സേനയെ വിന്യസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബഡ്ജറ്റില്‍ പോലീസ് സേനക്കായി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ തുക മാറ്റിവെച്ചതെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി.