സൗജന്യ ഡെന്റല്‍ ജി.പി പരിരക്ഷ പ്രായപരിധി ഉയര്‍ത്തിക്കൊണ്ട് ബഡ്ജറ്റ് പ്രഖ്യാപനം

ഡബ്ലിന്‍: കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തില്‍ പുതിയ പ്രഖ്യാപനം നടത്തി ഈ വര്‍ഷത്തെ ബഡ്ജറ്റ്. സൗജന്യ ഡന്റല്‍ ജി.പി കെയര്‍ പ്രായപരിധി ഉയര്‍ത്താന്‍ ബഡ്ജറ്റില്‍ പ്രത്യേക നിര്‍ദ്ദേശമുണ്ട്. 2020 സെപ്റ്റംബര്‍ ആകുന്നതോടെ 8 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ജി.പി കെയറും 6 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ദന്ത പരിശോധനയും, ചികിത്സയും ലഭ്യമാക്കുമെന്ന് മന്ത്രി പാസ്‌കല്‍ ഡോണോഹി ബഡ്ജറ്റ് പ്രഖ്യാപനത്തില്‍ ഉറപ്പ് നല്‍കി.

നിലവില്‍ 6 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് സൗജന്യ ജി.പി കെയര്‍ ലഭ്യമാക്കുന്നത്. പ്രൈമറി സ്‌കൂള്‍ കാലഘട്ടത്തില്‍ ഇതോടൊപ്പം രണ്ടുതവണ സൗജന്യ ഡെന്റല്‍ ചെക്കപ്പ് നടത്താനും അനുമതിയുണ്ട്. ജി.പി കെയര്‍, ഡെന്റല്‍ കെയര്‍ പ്രായപരിധി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ഓര്‍ഗനൈസേഷനോട് ഇതുവരെ സര്‍ക്കാര്‍ ഒരു നിര്‍ദ്ദേശവും അറിയിക്കുകയോ ഇക്കാര്യത്തില്‍ യാതൊരുവിധ ചര്‍ച്ചകളും നടന്നിട്ടില്ലെന്ന് ഐ.എം.ഓ പ്രതികരിച്ചു.

സൗജന്യ ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്ന പ്രായപരിധി ഉയര്‍ത്തുന്നതോടെ അത്തരം ചെലവുകള്‍ നേരിടാനുള്ള സഹായവും സര്‍ക്കാര്‍ ലഭ്യമാക്കേണ്ടതുണ്ട്. ഈ കാര്യത്തിലും വ്യക്തത വരുത്തണമെന്നാണ് ഐ.എം.ഓ പറയുന്നത്. സര്‍ജന്യ സേവനങ്ങളുടെ പരിധി ഉയര്‍ത്തുന്നതിനനുസരിച്ച് കൂടുതല്‍ ജി.പിമാരെയും നിയമിക്കേണ്ടി വരുമെന്ന് ഗ്രീന്‍ പാര്‍ട്ടി വക്താവ് വ്യക്തമാക്കി. നിലവില്‍ ജി.പി നിയമനം കാര്യക്ഷമമാക്കാതെ ബഡ്ജറ്റ് പ്രഖ്യാപനം സാധ്യമല്ലെന്നാണ് ആരോഗ്യ വിദഗ്ധരും പറയുന്നത്.

Share this news

Leave a Reply

%d bloggers like this: