ജോളിയുടെ കേസും ഏറ്റെടുത്ത് അഡ്വക്കേറ്റ് ആളൂര്‍

കോഴിക്കോട്: കൂടത്തായി കേസിലെ പ്രതി ജോളിയുടെ വക്കാലത്ത് ഏറ്റെടുത്ത് അഡ്വക്കേറ്റ് ആളൂര്‍. താമരശേരി കോടതിയില്‍ അദ്ദേഹം ജോളിക്ക് വേണ്ടി നാളെ ഹാജരാകും. പ്രതികളായ ജോളിക്കും പ്രജീഷിനും വേണ്ടി ഇന്ന് ഉച്ചവരെ ആരും വക്കാലത്ത് ഏറ്റെടുത്തിരുന്നില്ല.

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി, ജിഷ വധക്കേസ് പ്രതി അമീര്‍ ഉള്‍ ഇസ്ലാം എന്നിവര്‍ക്ക് വേണ്ടിയും അഡ്വ. ആളൂര്‍ വക്കാലത്ത് ഏറ്റെടുത്തിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി എം എസ് മാത്യുവിന്റെ ജാമ്യാപേക്ഷയും നാളെയാണ് പരിഗണിക്കുന്നത്. ഇതിനിടെ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സന്റെ മൊഴി പയ്യോളി ജില്ലാ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.

ജോളിയുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചതിന്റെ കാരണമറിയിനാണ് ജോണ്‍സണെ വിളിച്ചുവരുത്തിയത്. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ മാത്യുവിന്റെ ജാമ്യാപേക്ഷയാണ് ആദ്യം പരിഗണിച്ചത്. മാത്യു നിരപരാധിയാണെന്നും ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും വാദിച്ചാണ് അപേക്ഷ നല്‍കിയത്.

Share this news

Leave a Reply

%d bloggers like this: