അയര്‍ലണ്ടില്‍ എച്ച്.ഐ.വി പ്രതിരോധിക്കാന്‍ 2020 ആകുന്നതോടെ prEp പദ്ധതി…

ഡബ്ലിന്‍: അയര്‍ലണ്ടില്‍ എയ്ഡ്സ് രോഗ നിയന്ത്രണത്തിന് prEp ഗുളികകള്‍ കൂടുതല്‍ വ്യാപകമാക്കാന്‍ ആരോഗ്യവകുപ്പ് ഒരുങ്ങുന്നു. ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് പദ്ധതി അടുത്ത വര്‍ഷത്തോടെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. എച്ച്.ഐ.വി രോഗ നിയന്ത്രണത്തിന് നിലവിലുള്ള ഏറ്റവും പുതിയ ചികിത്സാ രീതിയാണിത്. prEp അഥവാ പ്രീ എക്‌സ്‌പോഷര്‍ പ്രൊ ഫൈലസിസ്, എച്ച്.ഐ.വി വരന്‍ സാധ്യത ഉള്ളവര്‍ ഉപയോഗിക്കുന്ന ഔഷധമാണ്.

2020 ആകുന്നതോടെ അയര്‍ലണ്ടിലെ ഔഷധ വിപണിയിലും ഇത് കൂടുതല്‍ ലഭ്യമാക്കാനുള്ള പദ്ധതിയാണിത്. രാജ്യത്ത് ഏകദേശം 2000 ആളുകള്‍ക്ക് എയ്ഡ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് എച്ച്.ഐ.വി ബാധിതരുടെ എണ്ണം 6 ശതമാനത്തോളം വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെ എല്ലാ പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിലും എച്ച്.ഐ.വി ടെസ്റ്റ് ലഭ്യമാക്കാനുള്ള പദ്ധതിക്കും ആരോഗ്യ വകുപ്പ് രൂപം നല്‍കിയിരുന്നു.

രോഗബാധ സ്ഥിരീകരിക്കുന്നവര്‍ക്ക് സൗജന്യ കൗണ്‍സിലിംഗും ഔഷധങ്ങളും ലഭ്യമാക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ ഹിക്കയുടെ നിര്‍ദേശമനുസരിച്ചാണ് prEp ഗുളികകള്‍ രാജ്യത്ത് സാര്‍വത്രികമാക്കാന്‍ നീക്കം നടക്കുന്നത്. അയര്‍ലണ്ടില്‍ എച്ച്.ഐ.വി ബാധിതര്‍ ആണെന്ന് തിരിച്ചറിയാത്ത നല്ലൊരു ശതമാനം രോഗബാധിതരാണ് പ്രധാനമായും എയ്ഡ്‌സ് രോഗം പകര്‍ത്തുന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്.

മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ രോഗബാധിതരുടെ എണ്ണം കൂടാന്‍ കാരണമാകുന്നതും ഇതേ കാരണമാണെന്നും ആരോഗ്യവകുപ്പ് പറയുന്നു. രോഗം പകരാന്‍ സാധ്യതയുള്ളവര്‍ രോഗം തിരിച്ചറിയാത്ത വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് prEp പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. രോഗസാധ്യത ഉള്ളവര്‍ സ്ഥിരമായി നിശ്ചിത ഡോസ് prEp എടുക്കുന്നതോടെ രോഗത്തെ വലിയതോതില്‍ തന്നെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: