തോമാസ്‌കുക്കിനെ വാങ്ങാന്‍ ഇന്ത്യന്‍ വംശജനായ വ്യവസായി പ്രേം വാട്‌സാ തയ്യാറെടുക്കുന്നു

മുംബൈ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ യു കെ ട്രാവല്‍ കമ്പനി തോമസ് കുക്കിനെ വാങ്ങാന്‍ ഇന്ത്യന്‍ വംശജനായ കനേഡിയന്‍ വ്യവസായി പ്രേം വാട്‌സാ ലക്ഷ്യമിടുന്നതായി സൂചന. യു കെ യില്‍ പ്രതിസന്ധി നേരിട്ടപ്പോഴും തോമസ്‌കുക്ക് ഇന്ത്യ ലിമിറ്റഡിനെ അത് ബാധിച്ചിരുന്നില്ല. യു കെ തോമസ് കോക്കില്‍ ന്നും 2012 എല്‍ ആണ് വാട്‌സാ തോമസ് കുക്ക് ഇന്ത്യ ലിമിറ്റഡ് സ്വന്തമാക്കിയത്. നിലവില്‍ ടി സി ഐ എല്‍ ന് പ്രതിസന്ധികള്‍ ഒന്നും തന്നെ മുന്നിലിലെങ്കിലും തോമസ് കുക്ക് എന്ന പേര് ഉപഭോക്താക്കള്‍ക്കിടയില്‍ ചില ആശയകുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് ബിസിനസിനെ ബാധിക്കുമോ എന്ന ആശങ്കയും ടി സി ഐ എല്ലിനുണ്ട്.

യു കെ തോമസ് കുക്കിനെ വാങ്ങി ടി സി ഐ എല്ലുമായി ലയിപ്പിച്ച് ഒരൊറ്റ കമ്പനിയായി മുന്നോട്ട് കൊണ്ടുപോകുക; അതല്ലെങ്കില്‍ കമ്പനിയുടെ പേര് മാറ്റുക. ഇതില്‍ ഏതെങ്കിലുമൊന്ന് ഉടന്‍ നടപ്പാക്കാനാണ് പ്രേം വാട്‌സയുടെ ശ്രമം.പ്രതിസന്ധിയില്‍ തുടര്‍ന്ന യു കെ തോമസ് കുക്ക് കഴിഞ്ഞ മാസം അപ്രതീക്ഷിതമായി പൂട്ടുകയായിരുന്നു. ലോണ്‍ എടുക്കാന്‍ നിരവധി സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും വലിയ ബാധ്യത ഏറ്റെടുക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ തയ്യാറാകാത്തതോടെ കമ്പനിയ്ക്ക് പൂട്ടുവീണു. ലോകത്തിന്റെ പല ഭാഗങ്ങളിലും വിനോദസഞ്ചാരത്തില്‍ ഏര്‍പ്പെട്ട നിരവധി ഉപഭോക്താക്കള്‍ വലിയ വിഷമഘട്ടങ്ങള്‍ നേരിട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: