മഞ്ഞില്‍ നിന്നും ഉയരുന്ന നിഴല്‍ രൂപങ്ങള്‍; അമാനുഷികതയും, നിഗൂഢതയും നിറഞ്ഞ അയര്‍ലണ്ടിലെ ഈ മാന്ത്രിക പട്ടണത്തെ അടുത്തറിയാം

കില്‍കെന്നി: യൂറോപ്പിലെ വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംനേടിയ കില്‍കെന്നി എന്ന പട്ടണം ഒട്ടേറെ നിഗൂഢതകള്‍ ഒളിഞ്ഞുകിടക്കുന്ന പ്രദേശമാണ്. ആത്മാക്കളുടെയും, പ്രേതങ്ങളുടെയും നാടായി അറിയപ്പെടുന്ന ഈ പ്രദേശം ഇന്നും സഞ്ചാരികള്‍ക്ക് ഒരു അത്ഭുതം തന്നെയാണ്. പൂക്കള്‍ക്കും, പുഴകള്‍ക്കും, കാറ്റിനും മാന്ത്രിക സ്പര്‍ശമുണ്ട്. കലങ്ങള്‍ക്കപ്പുറത്തേക്ക്, നിത്യതയിലേക് മടങ്ങിയവര്‍ ഇവിടെ പൂവായ് വിരിയും, മഴയായി പൊഴിയും.

അതിശയിപ്പിക്കുകയും പ്രകൃതി, രമണീയതകൊണ്ട് വശീകരിക്കുകയും ചെയുന്ന ഈ പ്രദേശം യുഎസ് മാഗസിന്‍ ട്രാവല്‍ ലഷെര്‍ യൂറോപ്പില്‍ സന്ദര്‍ശിക്കേണ്ട ഏറ്റവും മികച്ച അഞ്ച് സ്ഥലങ്ങളില്‍ ഒന്നായി തെരഞ്ഞെടുത്തിരിക്കുകയാണ്. ഡബ്ലിനില്‍ നിന്നും 80 കലോമീറ്ററോളം അകലെയുള്ള ഈ പട്ടണം അയര്‍ലണ്ടിലെ ആദ്യത്തെ മന്ത്രവാദ പട്ടണമെന്നും അറിയപ്പെടുന്നുണ്ട്.

പല കാലങ്ങളിലായി നിരവധി വിനോദസഞ്ചാരികള്‍ ഇവിടെ അപകടത്തില്‍പെട്ടിട്ടുണ്ട്. വശ്യമായ പ്രകൃതി ഭംഗിക്കൊപ്പം തന്നെ പ്രേതങ്ങളുടെ വിഹാരകേന്ദ്രമാണ് കില്‍കെന്നി എന്നാണ് ഇവിടുത്തെ പഴയമക്കാര്‍ പറയുന്നത്. 1763 ഒരു പ്രളയ കാലത്ത് നോര്‍ നദിയിലെ പാലം പൊളിഞ്ഞ് 16 ആളുകള്‍ മരണപ്പെട്ടിരുന്നു.

ഇതിനു ശേഷം ഈ നദിയില്‍ നിന്നും പുലര്‍കാലത്തെ കോടമഞ്ഞിനൊപ്പം നിഴല്‍രൂപങ്ങള്‍ കണ്ടിരുന്നതായി ഇവിടുത്തുകാര്‍ പറയുന്നു. ഇവിടെ പലസ്ഥലങ്ങളില്‍ നിന്നും ഫോട്ടോയെടുമ്പോഴും ഇതേ അനുഭവം ഉണ്ടായതായും സഞ്ചാരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനു ശേഷവും കില്‍കെന്നിയില്‍ സഞ്ചാരികളെ തേടി ദുരന്തങ്ങള്‍ അവര്‍ത്തിക്കപ്പെട്ടിരുന്നു.

മധ്യകാലഘട്ടത്തില്‍ കില്‍കെന്നിയില്‍ റെസിഡന്‍ഷ്യല്‍ മന്ത്രവാദികള്‍ ഉണ്ടായിരുന്നതായും ചരിത്ര രേഖകള്‍ പറയുന്നു. ഇവിടുത്തെ പ്രകൃതിയില്‍ മാന്ത്രികതയുടെ സ്പര്‍ശനം ഉണ്ടെന്ന് ഇതിനോടകം തന്നെ പല സഞ്ചാരികളും വെളിപ്പെടുത്തിയിട്ടുണ്ട്. ആത്മാക്കളുമായി സംവദിച്ചവരും ഉണ്ട്. മധ്യകാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന ഈ ടൗണ്ഷിപ് ആര്‍ട്ട്, ക്രാഫ്റ്റ്, പെയിന്റിംഗ്, ജുവല്ലറി എന്നിവയ്ക്കും പ്രസിദ്ധമാണ്. പുരാതനമായ ആരാധനാലയങ്ങള്‍, മറ്റു പൗരാണിക സ്ഥലങ്ങള്‍ സഞ്ചാരികളുടെ പ്രധാന കേന്ദ്രങ്ങളാണ്. ഷെങ്കില്‍ കാസ്റ്റില്‍, സെന്റ് മേരിസ് ചര്‍ച്ച്, പൗരാണിക കല്ലറകള്‍ എന്നിവയും പ്രധാന ആകര്‍ഷങ്ങളാണ്.

Share this news

Leave a Reply

%d bloggers like this: