സി പി ഐ മാവോയിസ്റ്റിനെ ആഗോള ഭീകരവാദ സംഘടനകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി യു എസ്

വാഷിംഗ്ടണ്‍: യുഎസ് പുറത്തിറക്കിയ ഭീകരവാദ സംഘടനകളുടെ പട്ടികയില്‍ 6 സ്ഥാനത്ത് എത്തി സി പി ഐ മാവോയിസ്റ്റ്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് 2018 എല്‍ പുറത്തിറക്കിയ ഭീകരവാദ പട്ടികയില്‍ ആണ് സി പി ഐ മാവോസ്റ്റ് ഉള്‍പ്പെട്ടത്. താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഷബാബ്, ബൊക്കൊഹറാം, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഫിലിപ്പീന്‍സ് എന്നിവയ്ക്ക് പിന്നിലായാണ് ഇന്ത്യയില്‍ നിന്നുള്ള സിപിഐ മാവോയിസ്റ്റ് ഉള്‍പ്പെടുന്നത്. വെള്ളിയാഴ്ചയാണ് പട്ടിക പുറത്ത് വിട്ടത്.

സിപിഐ (മാവോയിസ്റ്റ്) 176 സംഭവങ്ങളിലായി 311 പേരെ കൊലപ്പെടുത്തിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ല്‍ സംഘനയുമായി ബന്ധമുള്ള 833 അക്രമ സംഭവങ്ങളില്‍ 240 പേര്‍ മരണമടഞ്ഞതായുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകളും പുറത്തുവന്നിരുന്നു. നക്‌സലുകള്‍ എന്നറിയപ്പെടുന്ന സിപിഐ-മാവോയിസ്റ്റ് 2018 ല്‍ ഇന്ത്യയില്‍ നടന്ന ഭീകര സംഭവങ്ങളില്‍ മിക്കതിലും പ്രതിസ്ഥാനത്തുണ്ട്. മൊത്തം അക്രമങ്ങളില്‍ 26 ശതമാനം വരുന്ന 176 സംഭവങ്ങള്‍ക്കും ഉത്തരവാദിള്‍ക്കും മാവോയിസ്റ്റുകളാണ്.

60 സംഭവങ്ങള്‍ക്ക്പിന്നില്‍ ജയ്ഷ്-ഇ-മുഹമ്മദിന്റെ ഇടപെടല്‍ ഉണ്ടായപ്പോള്‍ 59 അക്രമങ്ങളിള്‍ ഹിസ്ബുള്‍ മുജാഹിദ്ദീനാണ് പ്രതിസ്ഥാനത്ത്. 55 സംഭവങ്ങള്‍ക്ക് ലഷ്‌കര്‍-ഇ തയ്യിബയാണ് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ഭീകരത ബാധിച്ച രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാഖ് എന്നിവ മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം, നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ്-ഇസക്-മുയിവ, ഐസിസ്-ജമ്മു കശ്മീര്‍ എന്നിവയും ഇന്ത്യയില്‍ സജീവമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

Share this news

Leave a Reply

%d bloggers like this: