ഇന്ത്യക്കാരന്‍ നീരജിന്റെ മരണം; ഡബ്ലിനില്‍ വ്യത്യസ്തമായ പ്രതിഷേധവുമായി സൈക്ലിസ്റ്റുകള്‍

ഡബ്ലിന്‍: സൈക്ലിസ്റ്റുകള്‍ക്ക് ഡബ്ലിന്‍ നഗരത്തില്‍ സുരക്ഷിതത്വം ആവശ്യപ്പെട്ട് പ്രതിഷേധം. എന്ന് രണ്ടാം ദിവസമാണ് സൈക്ലിസ്റ്റ് സംഘടന അംഗങ്ങള്‍ ദെയിലിന് മുന്നില്‍ പ്രതിഷേധിക്കുന്നത്. സൈക്കിള്‍ നിലത്തിട്ട് അതിനടുത്ത് മരിച്ചുകിടക്കുന്ന നിലയിലാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ തലസ്ഥാന നഗരങ്ങളില്‍ ഒന്നായിരുന്നിട്ടും ഡബ്ലിനില്‍ ഇപ്പോഴും സൈക്കിള്‍ ഓടിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഇല്ലെന്ന് ആരോപിച്ചാണ് സമരം.

സൈക്കിള്‍ പാതയിലൂടെ സഞ്ചരിക്കുന്ന സൈക്ലിസ്റ്റുകള്‍ സ്ഥിരമായി അപകടത്തിന് ഇരകളായതോടെയാണ് ഈ പാതയില്‍ സുരക്ഷിതത്വവും, സൗകര്യവും ആവശ്യപ്പെട്ട് സമരം ആരംഭിച്ചത്. ഇന്നലെ ഡബ്ലിന്‍സിറ്റികൗണ്‍സില്‍ ഓഫീസിന് മുന്നിലും ആയിരത്തോളം വരുന്ന സമരക്കാര്‍ പ്രതിഷേധം നടത്തിയിരുന്നു. സൈക്ലിസ്റ്റ് ആയിരുന്ന ഇന്ത്യക്കാരന്‍ നീരജ് ജയിന്റെ അപകടമരണത്തോടെയാണ് ഡബ്ലിനില്‍ സൈക്കിള്‍ പാതയ്ക്ക് സുരക്ഷിതത്വം വേണമെന്ന ആവശ്യം ശക്തമാകുന്നത്.

കഴിഞ്ഞ ദിവസം സൈക്കിള്‍ സവാരിക്കിടെ സെന്റ് ജെയിംസ് ആശുപത്രിയിക്ക് സമീപം സിമന്റ് ട്രക്ക് സൈക്കിളില്‍ ഇടിച്ചാണ് നീരജ് ജെയിന്‍ മരണപ്പെട്ടത്. ഡെല്‍ഹിക്കടുത്തുള്ള ഫായിസാബാദ് സ്വദേശിയാണ് നീരജ് ജെയിന്‍. 2018 ഇല്‍ ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ എഞ്ചിനീറിങ്ങില്‍ മാസ്റ്റര്‍ ഡിഗ്രി ചെയ്യാനായി അയര്‍ലണ്ടിലെത്തിയതായിരുന്നു നീരജ് ജെയിന്‍.

Share this news

Leave a Reply

%d bloggers like this: