മഹാരാഷ്ട്രയില്‍ ശിവസേന – എന്‍ സി പി- കോണ്‍ഗ്രസ് കൂട്ടുകെട്ട് ; നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉടനെന്ന് സൂചന

മുബൈ : മഷരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ അവസാനഘട്ടത്തിലേക്കെന്ന് സൂചന. ചരിത്രത്തില്‍ ഇതുവരെ ഒരു സന്ധി സംഭാഷങ്ങള്‍ക്ക് പോലും കോണ്‍ഗ്രസ്സുമായി നേര്‍ക്കുനേര്‍ വരാതിരുന്ന ശിവസേന ഇപ്പോള്‍ കോണ്‍ഗ്രസ്സ് പിന്തുണയോടെ അധികാരത്തിലേക്ക് കടന്നേക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മഹാരാഷ്ട്രയില്‍ ബി ജെ പി യെ അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്തുക എന്ന കാര്യത്തിന് മുന്‍തൂക്കം നല്‍കിയപ്പോള്‍ ശിവസേനയുമായി ഒരു കൂട്ടുകെട്ട് ആകാമെന്നാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നിലപാട്. മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് തന്നെ വിട്ട് കൊടുക്കുന്നതിനാണ് മൂന്ന് പാര്‍ട്ടികള്‍ക്കുമിടയില്‍ ധാരണയായിരിക്കുന്നത് .

ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി നേതാക്കള്‍ ഇന്ന് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കാണുന്നുണ്ട്. അതേസമയം മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാകുമെന്നാണ് ബി ജെ പി യും ആവര്‍ത്തിക്കുന്നുണ്ട്. കോണ്‍ഗ്രസിനും എന്‍സിപിക്കും ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ ലഭിക്കും. സര്‍ക്കാരിനെ കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കാനാണ് ആദ്യം ആലോചിച്ചിരുന്നത് എങ്കിലും പിന്നീട് സര്‍ക്കാരിന്റെ ഭാഗമാകാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് പ്രകാരം കോണ്‍ഗ്രസിന് 12 മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കും. ശിവസേനയ്ക്കും എന്‍സിപിക്കും 14 വീതം മന്ത്രിസ്ഥാനങ്ങളും നല്‍കാനും ധാരണയായി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അന്തിമ തീരുമാനം ആയിരിക്കും സഖ്യസര്‍ക്കാര്‍ രൂപകരണത്തിന്റെ വിധി നിശ്ചയിക്കുക

Share this news

Leave a Reply

%d bloggers like this: