അയര്‍ലണ്ടിലെ നേഴ്സുമാരുടെ പിതാവ് കോട്ടയത്ത് പ്രഭാത സവാരിക്കിടെ മരിച്ചനിലയില്‍…

കോട്ടയം: പ്രഭാത സവാരിക്കിടെ കോട്ടയത്ത് റിട്ടയേര്‍ഡ് എസ് ഐ യെ മരിച്ചനിലയില്‍ കണ്ടെത്തി. തെള്ളകം പറയക്കടവില്‍ പി.ആര്‍ ശശിധരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയര്‍ലണ്ടില്‍ നേഴ്സുമാരായ പ്രനൂപ്, പ്രീത എന്നിവരുടെ പിതാവാണ് മരണപ്പെട്ട ശശിധരന്‍.

ഞായറാഴ്ച രാവിലെ ഗാന്ധിനഗര്‍ ബിവറേജ് ഗുരുമന്ദിരം കവലക്ക് സമീപം റോഡ് അരികിലാണ് ശശിധരന്‍ രക്തത്തില്‍ കിടക്കുന്നത് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ തലയിലും കഴുത്തിലും ആയുധം ഉപയോഗിച്ച് ആക്രമിച്ചതിന്റെ തെളിവുകളുണ്ട്. തലക്കേറ്റ മുറിവും രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന മകന്റെ അടുത്തേക്ക് അടുത്ത ദിവസം പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.

Share this news

Leave a Reply

%d bloggers like this: