വയനാട് എംപി യെ കാണ്മാനില്ല; രാഹുല്‍ഗാന്ധിക്കെതിരെ പോലീസില്‍ പരാതി നല്‍കി യുവമോര്‍ച്ച…

കല്‍പ്പറ്റ: വയനാട് എംപി രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് കാണിച്ച് പോലീസ് സ്റ്റേഷനില്‍ പരാതി. എടക്കര പോലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചിരിക്കുന്നത്. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസാണ് പരാതിക്കാരന്‍. രാഹുല്‍ ഗാന്ധി എവിടെയാണുള്ളതെന്ന് അറിയില്ല. അദ്ദേഹം എവിടെയാണുള്ളതെന്ന് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ചില അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. അതെല്ലാം നീക്കം ചെയ്യണമെന്നും പരാതിയില്‍ പറയുന്നു. അജി തോമസിന്റെ പരാതിയില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

മഹാരാഷ്ട്രയില്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടുവെന്ന രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി ഇന്ന് ലോക്സഭയില്‍ സംസാരിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം സഭയില്‍ തിരിച്ചെത്തിയ രാഹുല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. ലോക്സഭയിലെ ചോദ്യോത്തര വേളയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.ഒക്ടോബര്‍ മുപ്പതിനാണ് രാഹുല്‍ വിദേശത്തേക്ക് പോയത്. സാമ്പത്തിക മാന്ദ്യത്തിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ രാഹുലിന്റെ വിദേശ യാത്ര വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: