നാട്ടില്‍ ‘സര്‍ക്കാര്‍ തട്ടുകട’- ആദ്യ പരീക്ഷണം ആലപ്പുഴയില്‍

ആലപ്പുഴ: കേരളത്തിന്റെ തനത് രുചികള്‍ ഇനി തട്ടുകടയിലൂടെ ലഭിക്കും. കേരള സര്‍ക്കാര്‍ സംരംഭമായി തട്ടുകട തുടങ്ങാനാണ് സര്‍ക്കാര്‍ ശ്രമം. വൃത്തിയുള്ള സാഹചര്യങ്ങളില്‍ കൊതിയൂറും വിഭവങ്ങളുമായി തെരുവോര ഭക്ഷണം വിളമ്പുക ലക്ഷ്യമിട്ട് സര്‍ക്കാര്‍ വക തട്ടുകട ആരംഭിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.ആലപ്പുഴയിലാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ തെരുവ് ഭക്ഷണശാല ഒരുങ്ങുന്നത്. ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ നടന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംസ്ഥാനതല ഉപദേശകസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

കുടുംബശ്രീ പ്രവര്‍ത്തകരെ നിയോഗിച്ചായിരിക്കും പദ്ധതി നടുപ്പാക്കുക. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച്, കാര്യക്ഷമായ മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ ഉള്‍പ്പെടെ സജ്ജമാക്കിയാകും ഇത്തരം കേന്ദ്രം പ്രവര്‍ത്തിക്കുക. സംസ്ഥാനത്ത് ഭക്ഷണശാലകള്‍ സ്ഥാപിക്കാന്‍ ആവശ്യമായി വിവിധ ലൈസന്‍സുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും, വ്യവസായവകുപ്പിന്റെ ‘ഈസ് ഓഫ് ഡൂയിങ്’ സംവിധാനത്തിലേക്കു ബന്ധപ്പെടുത്തി നടപടികള്‍ സ്വീകരിക്കും. ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തിയാല്‍ ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം ഉപഭോക്താക്കളെ ഈ പദ്ധതിയിലേക് ആകര്ഷിക്കാനാകുമെന്നെന്നാണ് പ്രതിക്ഷിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: