സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷവും കുടുംബവും

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങിയ 900ത്തോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളില്‍ തിരുവനന്തപുരം സ്വദേശിനിയും കുടുംബവുമുള്ളതായി വിവരം. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി ബിന്ദുവിന്റെ മകള്‍ നിമിഷയാണ് കീഴടങ്ങിയവരുടെ കൂട്ടത്തിലുള്ളത്. 2016 ജൂലൈയില്‍ കാണാതായതാണ് നിമിഷയെയും കുടുംബത്തെയും. ഭര്‍ത്താവ് ഈസയും മൂന്നു വയസ്സുള്ള ഉമ്മുക്കുല്‍സുവുമൊത്ത് അഫ്ഗാനിസ്ഥാനിലേക്ക് പോകുകയായിരുന്നു. ഈസയെയും പേരക്കുട്ടിയെയും വിദേശ വാര്‍ത്ത ചാനലില്‍ വന്ന ചിത്രങ്ങളില്‍ നിന്ന് ബിന്ദു തിരിച്ചറിയുകയായിരുന്നു.

സ്ത്രീകള്‍ മുഖം മറച്ചു നില്‍ക്കുകയാണ് എന്നതിനാല്‍ നിമിഷയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. കാസറഗോഡ് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളജില്‍ വിദ്യാര്‍ത്ഥിയായിരുന്ന നിമിഷ പഠനകാലത്തെ സൗഹൃദത്തിലാണ് ക്രിസ്ത്യന്‍ മതവിശ്വാസിയായ പാലക്കാട് സ്വദേശി ബെക്‌സണ്‍ വിന്‍സെന്റിനെ വിവാഹം ചെയ്തത്. പിന്നീട് രണ്ടുപേരും ഇസ്ലാം മതം സ്വീകരിച്ച് ഐഎസ്സില്‍ ചേരുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: