യുഎപിഎ കേസ്; അലനും, താഹയ്ക്കും ജാമ്യമില്ല….

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ അലൈന്‍ ശുഹൈബിനും, താഹ ഫസലിനും ഹൈക്കോടതി ജാമ്യം നിഷേധിച്ചു. പ്രതികള്‍ക്കെതിരെ തുടര്‍ അന്വേഷണങ്ങള്‍ക്ക് നടത്തുന്നതിന് ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യുഷന്‍ വാദം കോടതി അംഗീകരിച്ചത്.

പോലീസ് ഹാജരാക്കിയ കേസ് ഡയറിയും മറ്റു തെളിവുകളും ഹൈക്കോടതി വിശദമായി പരിശോധിച്ചിരുന്നു യുഎപിഎ ചുമത്താനുണ്ടായ സാഹചര്യങ്ങള്‍ പൊലീസ് കോടതിയെ അറിയിച്ചു. ഇതെല്ലാം പരിശോധിച്ച് പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ചൂണ്ടികാണിച്ചാണ് ജാമ്യം നിഷേധിച്ചത്. ഇരുവരുടെയും വീട്ടില്‍നിന്ന് പിടിച്ചെടുത്ത വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് കോടതിയില്‍ വിശദമാക്കി.

പ്രതികളില്‍ നിന്ന് കണ്ടെത്തിയ കുറിപ്പുകളില്‍ ചിലത് കോഡ്ഭാഷയിലുള്ളതാണ്. ഇക്കാാര്യത്തില്‍ വിശദമായ പരിശോധന വേണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ ഉസ്മാനെ പിടികൂടാനുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഈഘട്ടത്തില്‍ ഇവര്‍ക്ക് ജാമ്യം കൊടുക്കാന്‍ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നേരത്തെ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ഇവര്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു.

സി പി എം പ്രവര്‍ത്തകരായ ഇരുവരെയും യു പി എ ബന്ധം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അലനെയും, താഹയെയും അറസ്റ്റ് ചെയ്തതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെയും ചോദ്യങ്ങള്‍ ഉയര്‍ന്നു.

Share this news

Leave a Reply

%d bloggers like this: