‘നടന്‍ ലിയനാര്‍ഡോ ഡികാപ്രിയോ ആമസോണ്‍ കാടുകള്‍ കത്തിക്കുന്നു’: ബ്രസീല്‍ പ്രസിഡണ്ട് ജയിര്‍ ബോള്‍സൊനാരോ…

ബ്രസീലിയ: ആമസോണ്‍ കാടുകള്‍ കത്തിക്കാന്‍ പണം ചെലവാക്കിയത് ലിയനാര്‍ഡോ ഡികാപ്രിയോ ആണെന്ന് ബ്രസീല്‍ പ്രസിഡണ്ട് ജയിര്‍ ബോള്‍സൊനാരോ. ആമസോണ്‍ കാടുകള്‍ കത്തിക്കുന്ന വിധ്വംസക ശക്തികള്‍ക്കെതിരെ രംഗത്തുള്ളയാളാണ് ലിയനാര്‍ഡോ. പ്രശ്‌നത്തില്‍ പ്രസിഡണ്ട് എടുക്കുന്ന നിലപാടുകളെയും നടന്‍ വിമര്‍ശിച്ചിരുന്നു. ആമസോണ്‍ കാടുകള്‍ കത്തിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയെ ലോകവ്യാപകമായി സജീവമാക്കാന്‍ നടന്റെ ഇടപെടലുകള്‍ക്ക് സാധിച്ചിരുന്നു. ഇതായിരിക്കണം ജയിറിനെ പ്രകോപിപ്പിച്ചിരിക്കുക എന്നാണ് കരുതപ്പെടുന്നത്.

‘ലിയണാര്‍ഡോ ഡികാപ്രിയോ, നിങ്ങള്‍ ആമസോണ്‍ കത്തിക്കുന്നവര്‍ക്കൊപ്പം കൂടിയിരിക്കുന്നു,’ ജയിര്‍ പറഞ്ഞു. ബ്രസീലിനെതിരായ പ്രചാരണത്തിലാണ് നടനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് ബ്രോഡ്കാസ്റ്റിലൂടെയാണ് ജയിര്‍ ഈ അടിസ്ഥാനമില്ലാത്ത കുറ്റാരോപണം നടത്തിയത്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചില പരിസ്ഥിതി പ്രവര്‍ത്തകരെ ജയിര്‍ ബോള്‍സൊനാരോയുടെ പൊലീസ് സമാനമായ കുറ്റാരോപണം നടത്തി അറസ്റ്റ് ചെയ്തിരുന്നു. ആമസോണ്‍ കത്തിച്ച് ഒരു അന്താരാഷ്ട്ര എന്‍ജിഒ-യ്ക്ക് ഫണ്ട് സ്വരൂപിക്കാനുള്ള വഴിയൊരുക്കിക്കൊടുക്കുന്നു എന്നതാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ഈ എന്‍ജിഒ-യ്ക്ക് 3 ലക്ഷം ഡോളര്‍ ലിയനാര്‍ഡോയും നല്‍കിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസം ജയിറിന്റെ മകന്‍ എഡ്യൂര്‍ഡോ പ്രസ്താവിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: