നാളെ യൂറോപ്പില്‍ മുഴുവന്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെടും

പാരിസ്: ഫ്രാന്‍സില്‍ നാളെ നടക്കുന്ന ദേശീയ പണിമുടക്കിനെ തുടര്‍ന്ന് വിമാനസര്‍വീസുകള്‍ തടസപ്പെട്ടേക്കും. യൂറോപ്പില്‍ മുഴുവനായും നാളെ ചില സര്‍വീസുകള്‍ റദ്ദാക്കുമെന്ന് റെയ്‌നയറും, എയര്‍ ലിംഗസും ഉള്‍പ്പെടെയുള്ള എയര്‍ലൈന്‍ കമ്പനികള്‍ അറിയിച്ചു. നാളെ യാത്ര മുടങ്ങുന്ന ഉപഭോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫ്രാന്‍സുമായി ബന്ധപ്പെടുത്തുന്ന ട്രെയിന്‍ സര്‍വീസുകള്‍, പാരീസ് മെട്രോ, വിമാന സര്‍വീസുകള്‍ തുടങ്ങിയവ സമരത്തെ തുടര്‍ന്ന് നിശ്ചലമാകും.

നാളെ ഫ്രാന്‍സില്‍ വിദ്യാഭ്യാസസ്ഥാപങ്ങളും, തൊഴില്‍ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേല്‍ മക്രോണിന്റെ പെന്‍ഷന്‍ റിഫോം പദ്ധതിക്കെതിരെയാണ് രാജ്യവ്യാപകമായി സമരം നടക്കുന്നത്. വലിയ തോതിലുള്ള സമരം നടക്കുന്നതിനാല്‍ ഒരു അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം ഫ്രാന്‍സില്‍ ഉടലെടുക്കുമെന്നും ആശങ്കയുണ്ട്. സമരത്തെ തുടര്‍ന്ന് ഗതാഗത മേഖലയില്‍ മാത്രം കോടികണക്കിന് യൂറോയാണ് നഷ്ടം സംഭവിക്കുക. പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രക്ഷോഭത്തിന് ഫ്രാന്‍സ് നാളെ സാക്ഷ്യം വഹിക്കും.

Share this news

Leave a Reply

%d bloggers like this: