രണ്ട് കൗണ്ടികളില്‍ ശക്തമായ കാറ്റ് മുന്നറിയിപ്പ്

ഡോണിഗല്‍: രണ്ട് ഐറിഷ് കൗണ്ടികളില്‍ കാലാവസ്ഥാ കേന്ദ്രം യെല്ലോ വിന്‍ഡ് വാണിങ് പ്രഖ്യാപിച്ചു. ഡോണിഗല്‍, മായോ കൗണ്ടികളില്‍ ഇന്ന് രാവിലെ 7 മണി മുതല്‍ വൈകി 6 വരെയാണ് കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ പരമാവധി 90 മുതല്‍100 കിലോമീറ്റര്‍ വരെ ആഞ്ഞടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ മേഖലയില്‍ യാത്രചെയ്യുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.

മുന്നറിയിപ്പ് പ്രദേശങ്ങളില്‍ ബീച്ച് സന്ദര്‍ശനവും നിരോധിച്ചിട്ടുണ്ട്. തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും അറിയിപ്പ് ബാധകമായിരിക്കും. ഡ്രൈവര്‍മാര്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രം വാഹനമോടിക്കണമെന്ന് റോഡ് സുരക്ഷ അതോറിറ്റിയും നിര്‍ദേശം പുറത്തുവിട്ടു.

Share this news

Leave a Reply

%d bloggers like this: