ലോകത്തിന്റെ ഭാവി ശാസ്ത്രത്തിന്റെ കൈകളിലാണ്. ശാസ്ത്രത്തിന്റെ ഭാവി പുതുതലമുറയുടെ കൈകളിലും.. വിദ്യാര്‍ഥികളില്‍നിന്ന് ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുകയും വാര്‍ത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘Curiosity’ എന്ന് പേരിട്ടിരിക്കുന്ന ഏകദിന ശാസ്ത്ര ശില്പശാല എല്ലാവര്‍ഷവും എസ്സന്‍സ് അയര്‍ലണ്ട് എന്ന സംഘടന സംഘടിപ്പിക്കുന്നത്. പാല്‍മെര്‍സ്ടൗണിലെ സെന്റ് ലോര്‍ക്കന്‍സ് സ്കൂളില്‍ ഈ വര്‍ഷം നടന്ന Curiosity 19 -ല്‍ അറുപതോളം കുട്ടികളാണ് സയന്‍സ് ക്വിസ്, സയന്‍സ് പ്രൊജക്റ്റ്, സയന്‍സ് പോസ്റ്റര്‍ എന്നീ മത്സരങ്ങളില്‍ മാറ്റുരയ്ക്കാന്‍ എത്തിയത്. ക്യൂരിയോസിറ്റി’19 -ലെ വിദ്യാര്‍ഥികളുടെ പ്രകടനം കണ്ട് ജഡ്ജസും ,മാതാപിതാക്കളും ,കാണികളും അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു പോയി.
പ്രൈമറി തലത്തില്‍ Digestive System, Electricity, Computer and Internet, Waste management എന്നീ വിഷയങ്ങളില്‍ ആയിരുന്നു പ്രൊജക്റ്റ് അവതരിപ്പിക്കപ്പെട്ടത്. Serah Dixon, Brianna Susan Binu എന്നീ കുട്ടികള്‍ ഉണ്ടാക്കിയ Waste management പ്രൊജക്റ്റ് അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. ജഡ്ജസിന്റേ ചോദ്യങ്ങള്‍ക്കു മുമ്പില്‍ പ്രൊജക്റ്റ് അവതരിപ്പിച്ച ഓരോ കുട്ടിയും പറഞ്ഞ ഉത്തരങ്ങള്‍ വിഷയങ്ങളിലെ അവരുടെ പ്രതിഭ വിളിച്ചോതുന്നതായിരുന്നു .
സെക്കന്‍ഡറി തലത്തില്‍ ഉള്ള വിദ്യാര്‍ഥികള്‍ക്കായി Plastic pollution, Space mission, Alternative sources of energy, Water pollution എന്നി വിഷയങ്ങളായിരുന്നു നല്കപ്പെട്ടത്. ഈ വിഷയത്തില്‍ Alternative sources of energy എന്ന വിഷയത്തില്‍ പ്രൊജക്റ്റ് അവതരിപ്പിച്ച കാര്‍ത്തിക്, ജോനാഥന് എന്നീ കുട്ടികള്‍ ഭാവിയിലെ അയര്‍ലന്‍ഡിന് വാഗ്ദാനങ്ങളാണ് എന്ന് നിസ്സംശയം പറയാം. പ്രോജക്ടുകള്‍ എല്ലാം ഉന്നത നിലവാരം പുലര്‍ത്തി എന്ന് കാണികളെല്ലാം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. സയന്‍സിന്റെ വിവിധ തലങ്ങളെ വിദ്യാര്‍ത്തികള്‍ക്കു പരിചയപ്പെടുത്തുന്ന ഒരു ദിവസം മുഴവന്‍ നീണ്ടു നിന്ന വ്യത്യസ്തമായ ഒരു പരിപാടിയായിരുന്നു ക്യൂരിയോസിറ്റി19 .
വീട്ടില്‍ നിന്നു തന്നെ തയ്യാറാക്കി കൊണ്ടുവരാമായിരുന്ന പോസ്റ്ററുകള്‍ ആയിരുന്നു മറ്റൊരു ആകര്‍ഷണം. പ്രൈമറി തലത്തില്‍ Endangered animals, Food safety എന്നീ വിഷയങ്ങളിലും, സെക്കന്‍ഡറി തലത്തില്‍ Forest conservation, Climate change എന്നീ വിഷയങ്ങളിലും ആയിരുന്നു പോസ്റ്റര്‍ മത്സരം. രാവിലെ നടന്ന ക്വിസ് മത്സരത്തില്‍ ജിതിന് റാം ആയിരുന്നു ക്വിസ് മാസ്റ്റര്‍. ക്വിസ് മത്സരത്തിലുടനീളം സയന്‍സിന്റെ വിവിധ മേഖലകളില്‍ വിദ്യാര്‍ഥികള്‍ പുലര്‍ത്തിയ ഗാഢമായ അറിവ് അവരുടെ വൈജ്ഞാനിക വൈദഗ്ദ്ധ്യം വിളിച്ചോതുന്നതാണ് .
ക്യൂരിയോസിറ്റി’19 ആദ്യം മുതല്‍ അവസാനം വരെ മാറ്റു കൂട്ടുന്നതില്‍ രാജേഷ് ഉണ്ണിത്താന്റെ അവതരണ മികവ് എടുത്തുപറയേണ്ടതാണ്. ഡോ.രജത് വര്‍മ്മ, ഡോ. ഷൈജു പരമേശ്വരന്, ഡോ.സിതാര പവിത്രന്, ഡോ. അമിത് ജൈസ്വാള്‍ എന്നിവര്‍ ആയിരുന്നു ജഡ്ജിംഗ് പാനല്‍. പരിപാടി തുടങ്ങിയത് മുതല്‍ സയന്‍സിന്റെ പലതരം മേഖലകളില്‍ ഡോക്ടറേറ്റ് എടുത്ത പ്രമുഖരുടെ സാന്നിധ്യം കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരു പോലെ പ്രചോദനം നല്കി. ഡോക്ടര്‍ അമിത് ജൈസ്വാള്‍ ‘ഫുഡ് പ്രോസസിംഗ്’എന്ന വിഷയത്തിലും ഡോക്ടര്‍ രജത്ത് വര്‍മ്മ ‘ബാറ്ററി’ എന്ന വിഷയത്തിലും വിദ്യാര്‍ത്ഥികളോട് സംസാരിച്ചു.
മലയാളി വിദ്യാര്‍ത്ഥികളെ കൂടാതെ ലോകത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് അയര്‍ലണ്ടില്‍ കുടിയേറിയവരുടെ കുട്ടികളും Curiosity ’19 -ന്റെ മാറ്റ് കൂട്ടി. പ്രോജക്റ്റ് അവതരിപ്പിക്കുന്നതിന് ആഴ്ചകള്‍ നീണ്ട തയാറെടുപ്പുകള്‍ വേണ്ടി വന്നു എന്ന് വ്യക്തമാണ്. അതിന് കുട്ടികളെ പ്രേരിപ്പിച്ച മാതാപിതാക്കള്‍ എല്ലവര്‍ക്കും മാതൃകയാണ്
Kumon Lucan centre ലെ പ്രൊപ്രൈറ്റര്‍ സ്റ്റീഫന്‍ അക്ഷര്‍ ആയിരുന്നു പരിപാടിയുടെ മുഖ്യ സ്പോണ്സര്. ഷൈന്‍ പുഷ്പാംഗദന്, ജോസ് ജോസഫ് എന്നിവരും സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്തു. വിജയികളായവര്‍ക്ക് ക്യാഷ് അവാര്‍ഡുകളും ട്രോഫികളും മെഡലുകളും വിതരണം ചെയ്തു .
മത്സരവിജയികളുടെ പേരുവിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.
Science Poster Competition
Primary
1st Jacob Joseph & Jake Dean Jacob
2nd Brianna Susan Binu & Serah Dixon
3rd Joanna Susan Eldhose
Secondary
1st Karthik Sreekanth
2nd Seya Sen
3rd Jovak Sebi
Project Demonstration
Primary
1st Brianna Susan Binu & Serah Dixon
2nd Jeevan Geo Jobin & Beyone Binto
3rd Nived Binu & Jerrin Sojan
Secondary
1st Karthik Sreekanth & Jonathen
2nd Joel Saiju
3rd Dheeraj Vineeth & Leo George Biju
Science Quiz
Primary
1st Prabhav Naik & Sidharth Biju
2nd Brianna Susan Binu & Serah Dixon
3rd Jacob Joseph & Jake Dean Jacob
Secondary
1st Anjika Nayak & Durotimi Bademosi
2nd Joel Saiju
3rd Karthik Sreekanth & Jonathen