ഗൂഗിളിന്റെ മാതൃ കമ്പനി’ആല്‍ഫബെറ്റിന്റെ’ചുമതലയും ഇനി സുന്ദര്‍ പിച്ചേയ്ക്ക്

കാലിഫോര്‍ണിയ: ആല്‍ഫബെറ്റില്‍ നിന്നും ,സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നും പിന്‍വാങ്ങുന്നതോടെ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചേ ആയിരിക്കും ഇനി ആല്‍ഫബെറ്റിന്റെയും സിഇഒ സ്ഥാനത്തുണ്ടാകുക. 1995-ല്‍ ഒരു തര്‍ക്കത്തിനിടെ പരിചയപ്പെട്ട ഇരുവരുടെയും പരിചയം പിന്നീട് ഗൂഗിളിന്റെ പിറവിയ്ക്ക് കാരണമാകുകയായിരുന്നു. ഇന്റര്‍നെറ്റിലെ കമ്പ്യൂട്ടര്‍ നോഡുകളും, വേള്‍ഡ് വൈഡ് വെബ്ബിലെ ലിങ്കുകളും വിശകലനം ചെയ്തുകൊണ്ടാണ് തുടക്കം. ലിങ്കുകളെ വിശകലനം ചെയ്യുക വഴി ഒരു സൈറ്റിന്റെ പ്രധാന്യം മനസിലാക്കാന്‍ സഹായിക്കുന്ന ആല്‍ഗരിതം രൂപപ്പെടുത്തലായിരുന്നു അടുത്തഘട്ടം.

‘ബാക്ക്റബ്ബ്’ എന്ന പേരില്‍ സെര്‍ച്ച്എഞ്ചിന്‍ അവര്‍ അവതരിപ്പിച്ചു. അധികം വൈകാതെ അതിന്റെ പേര് ഗൂഗിള്‍ എന്നാക്കിമാറ്റി. അതുവരെ രംഗത്തെത്തിയ സെര്‍ച്ച് എഞ്ചിനുകളൊക്കെ വെറും ‘കീവേര്‍ഡു’കളെ മാത്രം ആശ്രയിച്ച് സെര്‍ച്ച് ഫലങ്ങള്‍ നല്‍കുന്നവയായിരുന്നു. പ്രസക്തവും അപ്രസക്തവുമായ ഫലങ്ങള്‍ കൂടിക്കുഴഞ്ഞ നിലയ്ക്കുള്ള ഫലമാണ് കിട്ടിയിരുന്നത്. എന്നാല്‍, സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് ഏറ്റവും പ്രസക്തമായ സെര്‍ച്ച്ഫലങ്ങള്‍ ആദ്യം കിട്ടുമെന്നതായിരുന്നു ഗൂഗിളിന്റെ പ്രത്യേകത.

ലാറിയും, ബ്രിന്നും തീര്‍ത്ത മായാജാലത്തില്‍ പിറവി എടുത്ത ഗൂഗിള്‍ എന്ന അദ്ഭുതത്തിന് ഇന്ന് നേതൃത്വം നല്‍കുന്നതാകട്ടെ ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചെയും. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബ്രിന്നും പേജും കമ്പനി മീറ്റിങുകളില്‍ നിന്നും വിട്ടു നില്‍ക്കുക ആയിരുന്നു. ആല്‍ഫബെറ്റിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ മികച്ച നിലവാരത്തിലാണെന്നും അതിനാല്‍ പടിയിറങ്ങേണ്ട സമയമായെന്നും ലാറിയും ബ്രിന്നും ബ്ലോഗില്‍ കുറിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: