കൗണ്ടി കേറിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു


ഐസ്ലാന്‍ഡില്‍ നിന്ന് അയര്‍ലണ്ടിലോട്ടു ശക്തമായ രീതിയില്‍ വീശുന്ന കൊടുങ്കാറ്റിന്റെ സാഹചര്യത്തില്‍ കൗണ്ടി കേറിയില്‍ റെഡ് അലെര്‍ട് പ്രഖ്യാപിച്ചു.
റെഡ് അലെര്‍ട് , കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കൊടുക്കുന്ന ഏറ്റവും വല്യ മുന്നറിയിപ്പാണ് .കൗണ്ടി കേറിയില്‍ ഉള്ള ആളുകള്‍ തീവ്ര ജാഗ്രത പാലിക്കാനാണ് നിര്‍ദേശം .

കൗണ്ടി കെറിയില്‍ കാറ്റിന്റെ വേഗതമണിക്കൂറില്‍ 130 കിലോമീറ്റര്‍ ആയിരിക്കുമെന്നാണ് മുന്നറിയിപ്പ്.വൈകുന്നേരം 4 മുതല്‍ 7 വരെ കൗണ്ടി കെറി റെഡ് അലെര്‍ട്ടില്‍ ആയിരിക്കും.

ഡോണേഗല്‍, ഗോള്‍വേ, ലൈട്രിം,സ്ലൈഗോ,മേയോ , ക്ലെയര്‍, ലിമെറിക്ക് എന്നീ കൗണ്ടികളില്‍ ഇന്ന് ഉച്ചയ്ക്ക് 1 മുതല്‍ തിങ്കളാഴ്ച രാവിലെ 6 വരെയാണ് ഓറഞ്ച് അലേര്‍ട്ട് മെറ്റ് ഐറാന്‍ നല്‍കിയിട്ടുള്ളത്.

110-മുതല്‍ 130 കിലോമീറ്റര്‍ വരെ വേഗതയില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റ് ജനജീവിതത്തെ ബാധിക്കുമെന്നും ,ജാഗ്രത പാലിയ്ക്കണമെന്നും മെറ്റ് ഏറാന്‍ പൊതു ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

അയര്‍ലണ്ടിലേക്ക് പ്രവേശിക്കുന്ന അത്യാ കൊടുങ്കാറ്റിന്റെ തീവ്ര സ്വഭാവം പരിഗണിച്ച് രാജ്യമെമ്പാടും ,മെറ്റ് ഏറാന്‍ യെല്ലോ സ്റ്റാറ്റ്സ് മുന്നറിയിപ്പ് നല്‍കി.പതിവ് കാറ്റുകളില്‍ നിന്നും വ്യത്യസ്തമായി അയര്‍ലണ്ടിലെമ്പാടുംഎല്ലാ തീരങ്ങളിലും മാത്രമല്ല ഐറിഷ് കടലിലും ശക്തമായ കാറ്റ് വീശുമെന്ന് മെറ്റ് ഐറാന്‍ മുന്നറിയിപ്പ് നല്‍കുന്നു.പുറം കടലില്‍ ശക്തമായ കാറ്റു വീശുന്നത് കൊണ്ട് കടല്‍ ക്ഷോഭത്തിനു ഉള്ള സാധ്യതയുഉം ഉണ്ടെന്നു മെറ്റ് ഐറാന്‍ പറയുന്നു

കുറഞ്ഞ ദേശീയ താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ ഉണ്ടാവുമെങ്കിലും പലയിടത്തും മഞ്ഞു വീഴ്ച ഉണ്ടാവാനുള്ള സാധ്യതയും മെറ്റ് ഐറാന്‍ നല്‍കുന്നുണ്ട്..

എന്നാല്‍ തിങ്കളാഴ്ച രാവിലെയോടെ തന്നെ മഴയ്ക്കും,കാറ്റിനും ശമനം ഉണ്ടായേക്കാമെന്ന ആശ്വാസ വാര്‍ത്തയും മെറ്റ് ഐറാന്‍ നല്‍കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: