ക്രിസ്മസ്‌കാലത്തെ ഓൺലൈൻ ഷോപ്പിംഗ് സൂക്ഷിക്കുക; വ്യാജ വെബ്‌സൈറ്റുകൾ പണം തട്ടുന്നതായി ഗാർഡ മുന്നറിയിപ്പ്

ഡബ്ലിൻ: ക്രിസ്മസ് അടുത്തതോടെ അയർലണ്ടിൽ ഷോപ്പിംഗ് മേഖലയും പൊടിപൊടിക്കുകയാണ്. ഓഫ്‌ലൈൻ ഷോപ്പിങ്ങിനെക്കാൾ ഓൺലൈൻ ഷോപ്പിങ്ങിന് പ്രചാരം ഏറിയതോടെ ഉപഭോക്താക്കളുടെ പണം തട്ടുന്ന വ്യാജ വെബ്‌സൈറ്റുകളും സജീവമാവുകയാണ്. ഓൺലൈനിൽ സാധനം വാങ്ങുന്നവർ സുരക്ഷിതമായ സൈറ്റുകളിൽ നിന്നുമ്മ മാത്രം ഷോപ്പിങ് നടത്താൻ ഗാർഡ നിർദ്ദേശിക്കുന്നു.

വർധിച്ചുവരുന്ന ഓൺലൈൻ ട്രാഫിക്കുകളെ മുൻനിർത്തി വ്യാജ പരസ്യങ്ങളും ഓഫാറുകളും നൽകി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സംഭവങ്ങൾ ഈ സീസണിൽ വർധിച്ചതായും ഗാർഡ മുന്നറിയിപ്പ് നൽകുന്നു. സുരക്ഷിതമായില്ലാത്ത മാർഗങ്ങളിൽ ബാങ്ക് അകൗണ്ട് വിവരങ്ങൾ, എടിഎം പിൻനമ്പറുകൾ തുടങ്ങി വിലപ്പെട്ട വ്യക്തിവിവരങ്ങൾ ഒന്നും നൽകരുതെന്നും കർശന നിർദ്ദേശമുണ്ട്. മൊബൈൽ ഫോൺ, ഇമെയിൽ തുടങ്ങി ബാങ്ക് അകൗണ്ട് വിവരങ്ങൾ അന്വേഷിച്ചുവരുന്ന സന്ദേശങ്ങൾക്കോ ഫോൺ കോളുകൾക്കോ ഇത്തരം വിവരങ്ങൾ കൈമാറരുതെന്നും അറിയിപ്പുണ്ട്.

Share this news

Leave a Reply

%d bloggers like this: