നഴ്സുമാർ നൽകിയ പരാതി പൂഴ്ത്തി; ആരോഗ്യവകുപ്പ് 30,000 യൂറോ നഷ്ടപരിഹാരം നൽകാൻ വർക്ക് പ്ലെയ്സ് റിലേഷൻ കമ്മീഷൻ ഉത്തരവിട്ടു

ഡബ്ലിൻ: നഴ്സുമാർ നൽകിയ പരാതി അവഗണിച്ച ആരോഗ്യവകുപ്പിന്റെ നടപടിയ്ക്ക് നഷ്ടപരിഹാരം നൽകാൻ വർക്ക് പ്ലെയ്സ് റിലേഷൻ കമ്മീഷൻ ഉത്തരവിവിട്ടു. ഇവർ നൽകിയ പരാതിയിൽ 5 വർഷത്തിൽ കൂടുതൽ താമസം നേരിട്ടത് ചൂണ്ടക്കാട്ടി നഴ്സുമാർ ഡബ്ള്യൂ. ആർ. സി യെ സമീപിക്കുകയായിരുന്നു. നഴ്സിംഗ് സംഘടനയിൽ അംഗങ്ങളായ 8 നഴ്സുമാർ നൽകിയ പരാതിയിൽ ഇവർക്ക് ആരോഗ്യവകുപ്പ് 30,000 യൂറോ നഷ്ടപരിഹാരം നൽകണം. പരാതിനൽകിയ നഴ്സുമാർക്കെതിരെയും പരാതികൾ ലഭിച്ചു, അത് അന്വേഷിച്ചുവരികയാണെന്നും അതിനാലാണ് 8 നഴ്സുമാർ നൽകിയ പരാതിയിൽ കാലതാമസം നേരിട്ടതെന്നും എച് .എസ് .ഇ വക്താവ് പ്രതികരിച്ചത്.

എന്നാൽ നീണ്ട സമയത്തെ കാലയളവ് അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു ഡബ്ള്യൂ. ആർ.സി യുടെ മറുപടി. നഴ്സിംഗ് സംഘടനയിൽ അംഗങ്ങളായ നഴ്സുമാരുടെ ജോലിസ്ഥലങ്ങളിൽ നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ആരോഗ്യവകുപ്പ് ഗൗരവത്തോടെ കണക്കാക്കുന്നിലെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഡബ്ള്യൂ. ആർ. സി യുടെ ഉത്തരവ് പുറത്ത് വന്നത്. ഡബ്ള്യൂ. ആർ.സി യ്ക്ക് പരാതിനൽകിയ 8 നഴ്സുമാരിൽ 2 നഴ്സുമാർക്ക് 6000 യൂറോ വീതവും, 6 നഴ്സുമാർക്ക് 3000 യൂറോ വീതവും നഷ്ടപരിഹാരം നൽകണമെന്നാണ് പരാതിയിന്മേലുള്ള വിധി പുറത്തുവന്നത്.

ഇത്തരം പരാതികളിൽ വളരെപ്പെട്ടന്ന് തന്നെ ആരോഗ്യവകുപ്പ് നടപടികൾ എടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അയർലണ്ടിൽ ജോലി സ്ഥലങ്ങളിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ നഴ്സുമാർ നേരിടേണ്ടി വരുന്നുണ്ടെന്ന്‌ ഐ എൻ എം ഒ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ ജീവനക്കാർക്കെതിരെയുള്ള പരാതികൾ അവഗണിക്കപ്പെടുന്നത് പലതവണ ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടികൾ ഉണ്ടായില്ലെന്നും നഴ്സിംഗ് സംഘടന ആരോപിക്കുന്നു.

Share this news

Leave a Reply

%d bloggers like this: