മെക്സിക്കോയിൽ നിന്നും ആയിരം വർഷം പഴക്കമുള്ള മായൻ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് ഗവേഷകർ

മെസ്‌കോ സിറ്റി: 1000 വർഷത്തിലേറെ പഴക്കമുള്ള വിശാലമായ മായൻ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി ഗവേഷകർ. ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടായ കാൻ‌കോണില്‍ നിന്നും 100 മൈൽ അകലെയുള്ള ഒരു പുരാതന നഗരത്തിൽ നിന്നാണ് കണ്ടെത്തല്‍. കൊട്ടാരത്തിന് 55 മീറ്റർ നീളവും 15 മീറ്റർ വീതിയും ആറ് മീറ്റർ ഉയരവുമുണ്ട്. ആറ് മുറകളിലായിട്ടാവാം അവര്‍ നിര്‍മ്മിച്ചിട്ടുണ്ടാവുക എന്ന് മെക്സിക്കന്‍ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആൻഡ് ഹിസ്റ്ററി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ഒരു വലിയ സമുച്ചയത്തിന്റെ ഭാഗമാണിതെന്നാണ് അനുമാനിക്കുന്നത്. അതിൽ രണ്ട് റെസിഡൻഷ്യൽ റൂമുകൾ, ഒരു ബലിപീഠം, വട്ടത്തിലുള്ള വലിയൊരു അടുപ്പ് എന്നിവയും ഉള്‍പ്പെടുന്നു. തൊട്ടടുത്തുള്ള ശ്മശാനത്തില്‍ നിന്നും കുറച്ച് അവശിഷ്ടങ്ങള്‍കൂടെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ലഭ്യമായ അസ്ഥികളുടെ ഫോറൻസിക് വിശകലനം വരുന്നതോടെ കുലുബയിലെ മായൻ നിവാസികളെക്കുറിച്ച് കൂടുതൽ സൂചനകൾ ലഭിയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ക്രിസ്തുവിന് ശേഷം യുക്കാത്തൻ ഉപഭൂഖണ്ഡം, മെക്സിക്കൊ, ഗ്വാട്ടിമാല, എൽ സാൽവദോർ, ഹോണ്ടുറാസ് തുടങ്ങിയ പ്രദേശങ്ങളിൽ നിലനിന്നിരുന്ന അമേരിക്കൻ-ഇൻഡ്യൻ സംസ്കാരമായിരുന്നു മായൻ സംസ്കാരം. ഒരു കാലത്ത് പ്രതാപത്തോടെ ജീവിച്ചിരുന്ന മായന്മാർ ക്ലാസിക് കാലഘട്ടത്തിന്റെ അവസാനമായതോടെ പെട്ടെന്ന് ചീട്ടു കൊട്ടാരം പോലെ തകർന്ന് ഇല്ലാതാവുകയായിരുന്നു. ആ മഹാസംസ്കാരം അപ്രത്യക്ഷമായതിന്റെ കാരണങ്ങൾ ഇന്നും നിഗൂഢമാണ്. അവരുടെ നാശത്തിന് പിന്നിലെ കാരണമെന്താണെന്ന് പുരാവസ്തു ഗവേഷകർക്ക് ഇനിയും പിടികിട്ടിയിട്ടില്ല.

Share this news

Leave a Reply

%d bloggers like this: