നാല് വർഷത്തിനിടെ ഭവനരഹിതരായ 222 പേർ മരിച്ചുവെന്ന്  ഡബ്ലിൻ ഹോംലെസ് റീജിയണൽ എക്സിക്യൂട്ടീവ് റിപ്പോർട്ട്‌

ഡബ്ലിൻ ഹോംലെസ് റീജിയണൽ എക്സിക്യൂട്ടീവ് പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ട് പ്രകാരം ഭവനരഹിതരായ 222 പേരാണ് കഴിഞ്ഞ നാല് വർഷത്തിനിടെ  മരിച്ചത്. ഭവനരഹിതനായ ഒരു ആഫ്രിക്കൻ സ്വദേശിയെ കഴിഞ്ഞയാഴ്ച ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ചൊവ്വാഴ്ച ഡബ്ലിനിലെ ഗ്രാൻഡ് കനാലിന്റെ തീരത്തു നിർമ്മിച്ചിരുന്ന കൂടാരങ്ങൾ യന്ത്രങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനിടെയാണ് 30 വയസ്സ് പ്രായം തോന്നുന്ന എറിത്രിയൻ സ്വദേശിയ്ക്ക് ഗുരുതരമായ പരിക്കേറ്റത്.


ഡബ്ലിൻ സിറ്റി ഹാളും വാട്ടർവേ അയർലൻഡും വൃത്തിയാക്കുന്നതിനിടയിൽ കൂടാരത്തിനുള്ളിൽ ഉറങ്ങുകയായിരുന്ന ഒരാളുടെ കാലിനും ദാരുണമായി പരിക്കേറ്റു.
20 വയസ്സ് പ്രായമുള്ള ഭവനരഹിതയായ ഒരു സ്ത്രീ അഭയകേന്ദ്രത്തിൽ  വച്ച് മരണമടഞ്ഞു. തലസ്ഥാനത്തെ പാർക്ക്ഗേറ്റ് സ്ട്രീറ്റിലെ ഫീനിക്സ് ലോഡ്ജ് ഇൻ -ൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Share this news

Leave a Reply

%d bloggers like this: