വടക്കൻ അയർലണ്ടിൽ 215 മില്യൺ യൂറോ കള്ളപ്പണം വെളുപ്പിക്കൽ; ഏഴ് പേർ അറസ്റ്റിൽ 

കള്ളപ്പണം വെളുപ്പിക്കലിനെതിരെ നടത്തിയ ഓപ്പറേഷനിൽ  വടക്കൻ അയർലണ്ടിൽ നിന്ന് 215 മില്യൺ യൂറോയുമായി ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. UK-യിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട സുപ്രധാന അന്വേഷണങ്ങളിലൊന്നാണിത്.


തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വടക്കൻ അയർലണ്ടിലുടനീളം നടത്തിയ  തിരച്ചിലുകൾക്കൊടുവിൽ ആറ് പുരുഷന്മാരെയും ഒരു സ്ത്രീയെയുമടക്കം 7പേരെ പോലീസ്  കസ്റ്റഡിയിലെടുത്തു. ഓപ്പറേഷൻ ഷംബാലയിൽ പങ്കെടുത്ത ഉദ്യോഗസ്ഥരെ Police Service of Northern Ireland (PSNI)  ചീഫ് കോൺസ്റ്റബിൾ  സൈമൺ ബൈഎം  അഭിനന്ദിച്ചു.

യു.കെ യിലും അന്തർദ്ദേശീയമായും ബാങ്ക് അക്കൗണ്ടുകൾ വഴി വലിയ തോതിലുള്ള പണമിടപാട് നടത്തിയതായി സംശയിക്കുന്ന വ്യക്തികളെയും, കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടവരെയും ലക്ഷ്യമിട്ടുള്ള ഓപ്പറേഷനാണിതെന്നും ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ഇയാൻ വിൽ‌സൺ  പറഞ്ഞു.
നിരവധി ഷെൽ കമ്പനികളും ബാങ്ക് അക്കൗണ്ടുകളും വഴി വൻതോതിൽ ക്രിമിനൽ പണം രാജ്യത്തിന് പുറത്തേക്ക് കടത്തുന്നുണ്ടെന്ന് അന്വേഷണത്തിനിടയിൽ കണ്ടെത്തിയതായും, 50 ഓളം കമ്പനികളും 140 ലധികം ബാങ്ക് അക്കൗണ്ടുകളും നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

യു.കെ -യിൽ ഉടനീളമുള്ള ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകളിലേക്ക് ഏകദേശം 215 ദശലക്ഷം യൂറോയുടെ നിക്ഷേപമാണ് നടന്നത്. 2011 മുതൽ വിദേശനാണ്യ കമ്പനികൾ വഴി യുകെയിൽ നിന്ന് പണം കൈമാറ്റം ചെയ്യുപ്പെടുന്നുണ്ടെന്നും, ഈ പണത്തിന്റെ ഭൂരിഭാഗവും ക്രിമിനൽ സംഘങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളിലൂടെയാണെന്നും അധികൃതർ പറഞ്ഞു.
ക്രിമിനൽ പ്രവർത്തനങ്ങളിലുടെ സമ്പാദിച്ച കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നവരെ പിന്തുടരുന്നതിലൂടെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ മനസിലാക്കാനും തടയാനും സാധിക്കും. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെക്കുറിച്ച് എന്തെങ്കിലും അറിവ് ലഭിച്ചാൽ 101-ൽ  പോലീസുമായി ബന്ധപ്പെടാനോ, അല്ലെങ്കിൽ Independent charity Crimestoppers നമ്പരായ 0800 555 111-ലേക്കോ വിളിക്കണമെന്നും പോലീസ് പറഞ്ഞു.

ഗാർഡ എക്കണോമിക് ക്രൈം ബ്രാഞ്ച്, ക്രിമിനൽ അസറ്റ്സ് ബ്യൂറോ, നാഷണൽ ക്രൈം ഏജൻസി, യുണൈറ്റഡ് കിംഗ്ഡം ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്, ഹെർ-മജസ്റ്റി റവന്യൂ&കസ്റ്റംസ്, യൂറോപോൾ തുടങ്ങി നിരവധി ഏജൻസികളുടെ സംയുക്ത ഓപ്പറേഷനിലൂടെയാണ് പ്രതികളെ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: