ഡബ്ലിൻ തിരക്കിലാണ്;യൂറോപ്പിലെ ഏറ്റവും തിരക്കേറിയ 6-മത് നഗരം

ആഗോളതലത്തിൽ തിരക്കിന്റെ കാര്യത്തിൽ, തലസ്ഥാന നഗരത്തിന് 17-മത് സ്ഥാനം.
പ്രധാന നഗര കേന്ദ്രങ്ങളിലെ ഗതാഗതം നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക് തയ്യാറാക്കിയത്.

ലോകത്തെ 416 നഗരങ്ങളിലെ ഗതാഗതക്കുരുക്കിന്റെ തോത് വിവരിക്കുന്ന ടോം ടോം ട്രാഫിക് സൂചികയിൽ,ലോകത്തെ ഏറ്റവും തിരക്കേറിയ നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യയിലെ ബെംഗളൂരാണ്. ആഗോളതലത്തിൽ ഗതാഗതക്കുരുക്കിന്റെ തോത് 2019-ൽ പൊതുവെ വർദ്ധിച്ചതായി റിപ്പോർട്ട് കണ്ടെത്തി.  പഠനത്തിന് വിധേയമാക്കിയ  57% – ത്തോളം നഗരങ്ങളും, 2018-2019 വർഷത്തിൽ ഒന്നുകിൽ തിരക്ക് വർദ്ധിക്കുകയോ അല്ലെങ്കിൽ തൽസ്ഥിതി തുടരുകയോ ചെയ്യുന്നു.
2018-ൽ ഡബ്ലിൻ നഗരത്തിൽ 3% തിരക്ക് വർദ്ധിച്ചപ്പോൾ, 2019-ൽ അത് 48%-ലേക്ക് ഉയർന്നു. തുടർച്ചയായ രണ്ടാം വർഷവും യൂറോപ്പിലെ തിരക്കുള്ള ആറാമത്തെ മോശം നഗരമായി ഡബ്ലിൻ മാറി.

തലസ്ഥാനത്തെ സംബന്ധിച്ചിടത്തോളം, പ്രവൃത്തിദിവസങ്ങളിൽ രാവിലെ 8 മണിയോടെയാണ് ഗതാഗതക്കുരുക്ക് കൂടുതൽ അനുഭപ്പെടുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും രാവിലെ 8 മണിക്ക് തിരക്ക് 100-101 ശതമാനമാണ്.

വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെ ഗതാഗതക്കുരുക്ക് ഏറ്റവും കൂടിയ സമയമാണ്(105%). വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ശേഷം യാത്ര ചെയ്തവർക്ക് പ്രതിവർഷം 6 മണിക്കൂർ വരെ ലാഭിക്കാൻ കഴിയുമെന്ന് ടോം ടോം പഠനം കണക്കാക്കുന്നു (ദിവസവുമുള്ള 30 മിനിറ്റ് യാത്രയ്ക്ക്).

2019 ഒക്ടോബർ 25 ആയിരുന്നു ഡബ്ലിനിലെ ഗതാഗതക്കുരുക്കിന്റെ ഏറ്റവും മോശം ദിവസം.
ഗതാഗതക്കുരുക്കിന്റെ കാര്യത്തിൽ ലോകത്ത് 75-ാം സ്ഥാനത്താണ് കോർക്ക്(33 ശതമാനമാനം). 2018-ൽ ഇത് 32% ആയിരുന്നു. ഒരു ശതമാനത്തിന്റെ വർദ്ധനവ്.
സൂചികയിലെ അടുത്ത ഐറിഷ് നഗരം118-ാം സ്ഥാനത്തുള്ളലിമെറിക്ക് ആണ് (31%). 2018-നെ അപേക്ഷിച്ച് 2%-ന്റെ വർദ്ധനവ്.

ആദ്യ 10 സ്ഥാനങ്ങളിലുള്ള യൂറോപ്യൻ നഗരങ്ങൾ ഇവയാണ്.

1. Moscow, Russia   (59%)
2. Istanbul, Turkey (55%)
3. Kyiv, Ukraine (53%)
4. Bucharest, Romania (53%)
5. Saint Petersburg, Russia (49%)
6. Dublin, Ireland (48%)
7. Odessa, Ukraine (47%)
8. Lodz, Poland (47%)
9. Krakow, Poland (45%)
10. Novosibirsk. Russia (45%)

വാർത്തകൾ ലഭിക്കാൻ ദയവായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തു ഫോളോ ചെയ്യൂ

 https://www.facebook.com/rosemalayalamofficial/

വാർത്തകൾ വാട്ട്സ് ആപ്പിൽ ലഭിക്കാൻ ദയവായി  റോസ് മലയാളം വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരൂ

https://chat.whatsapp.com/GmHYKeKNtOe8jRqwNMNmwc

Share this news

Leave a Reply

%d bloggers like this: