44 പേർക്ക് 1 നഴ്‌സ്‌ ; കെറിയിലെ നഴ്സിംഗ് ഹോമിനെതിരെ ഹിക്ക്വ 

ഒറ്റ നഴ്സിനെ വെച്ച് 44  അന്തേവാസികളെ നോക്കിയ  നഴ്സിംഗ് ഹോമിനെതിരെ  ശക്തമായ നടപടി എടുത്തത് ഹിക്ക്വ (Health Information and Quality Authority).    

കൗണ്ടി കെറിയിലെ ലൈസ്റ്റോൾ  ലോഡ്ജ് ( Lystoll Lodge  )  നേഴ്സിങ് ഹോമാണ് സംഭവത്തിലെ വില്ലൻ . വാരാന്ത്യത്തിൽ നടത്തിയ പരിശോധനയിലാണ്   ഇത്തരം ഒരു ഗുരുതര വീഴ്ചയാണ്  നഴ്സിംഗ് ഹോമിന്റെ  ഭാഗത്തു നിന്ന്  ഉണ്ടായെതെന്നാണ് ഹിക്ക്വ  ഇതിനെക്കുറിച്ച് പ്രതികരിക്കുന്നത്. റിപ്പോർട്ടിൽ ഇങ്ങനെ കൂടെ പറയുന്നു. ഒരു നഴ്സിനെ വെച്ച് 44 പേരെ നോക്കിയപ്പോൾ  ആഹാരം  കഴിക്കാൻ പോയ   അന്തേവാസിയെ കാണാതാവുകയും, നേഴ്സുമാർ മരുന്നുകളുടെ  ഡോക്യൂമെന്റെഷൻ   ചെയ്യുന്നതിൽ  തെറ്റ് സംഭവിക്കുകയും ചെയ്തിരിക്കുന്നു. ഇതൊരു  നേഴ്സ് ചെയ്തതാണ്  എന്ന്  കരുതാൻ കഴിയില്ല, പകരം നഴ്സിംഗ് ഹോമിന്റെ വളരെ ഗുരുതരമായ വീഴ്ചയായാണെന്ന്   ഹിക്ക്വ  റിപ്പോർട്ട് ചെയ്തു. 

സാമ്പത്തിക ലാഭം നോക്കിയാണല്ലോ നഴ്സിംഗ് ഹോം അധികൃതർ   ഇങ്ങനെ  ഒറ്റ നഴ്സിനെ വെച്ച് പണി എടുപ്പിക്കുന്നത്.  നഴ്സിനെ ചൂഷണം ചെയ്യുന്നത് തൊഴിലാളി നിയമം ലംഘിക്കുന്നതാണ്.   ഇത് മൂലം നഴ്സുമാർക്ക് മാനസിക സമ്മർദ്ദം ഉണ്ടാകുന്നുവെന്നതും വാസ്തവമാണ്  . പല ആവശ്യങ്ങളുള്ള റെസിഡന്റുകളാണ് നഴ്സിംഗ് ഹോമിൽ ഉള്ളത് .അതിൽ ചില ആളുകൾക്ക്  കൂടുതലും ആവശ്യങ്ങൾ ഉണ്ട്   അതെല്ലാം  നിറവേറ്റാൻ ഒരു നേഴ്സ് മാത്രം ജോലി ചെയ്യുമ്പോൾ പറ്റിയെന്നു വരില്ല .  ഇതു   കൂടാതെ   അന്തേവാസിയെ കാണാൻ  വരുന്ന കുടുംബങ്ങൾക്ക്  അവരെ കുറിച്ചുള്ള വിവരങ്ങളും നൽകണം . ഇതെല്ലാം  കൂടെ ഒരാൾ ഒറ്റയ്ക്ക് എങ്ങനെ ചെയ്യാനാണ്

  ഹിക്ക്വ  60 നഴ്സിംഗ് ഹോമുകളെ കുറിച്ച് നടത്തിയ ഒരു പഠനത്തിന്റെ  അടിസ്ഥാനത്തിൽ 40 നഴ്സിംഗ് ഹോമുകൾ റെഗുലേഷൻ ഒത്തു പോകുന്നുണ്ടെന്ന് കണ്ടെത്തിയത്. ബാക്കി വരുന്ന 20 നഴ്സിങ്  ഹോമിന്റെ  കുറിച്ച്   ചെറിയ പരാതികൾ രേഖപ്പെടുത്തിയിട്ടുണ്ട് . അത് ഏറ്റവും  പ്രധാനമായി രേഖപ്പെടുത്തിയതാണ് 44 പേർക്ക് ഒരു നേഴ്സ് എന്ന അനുപാതം.  ചൂഷണം ചെയ്യപെടുന്നു  എന്ന്  തോന്നിയാൽ അതിനെതിരെ പ്രതികരിക്കേണ്ടത് ആവശ്യമാണ്. ഇവിടുത്തെ നിയമങ്ങൾ എല്ലാം തൊഴിലാളിക്ക് അനുകൂലമാണ് .നഴ്സിംഗ് ഹോമിന്റെ റെജിസ്ട്രേഷൻ പോലും റദ്ദാക്കാൻ ഇത്തരം  ചൂഷണങ്ങൾ നയിച്ചേക്കാം .അത് കൊണ്ട് തൊഴിലാളിക്ക് അനുകൂലമായേ നഴ്സിംഗ് ഹോം നിലപാടുകൾ സ്വീകരിക്കാനാവു.

Share this news

Leave a Reply

%d bloggers like this: