ലൂക്കനിൽ  ഇടതു പക്ഷ തരംഗം; ലൂക്കൻ  അടങ്ങുന്ന ഡബ്ലിൻ മിഡ്  വെസ്റ്റിൽ 75% ഇടതുപക്ഷ വോട്ട് .

ലൂക്കൻ  അയർലണ്ടിലെ  ഇടതുപക്ഷ ക്വോട്ട ആകുകയാണോ? . ഡബ്ലിൻ മിഡ്  വെസ്റ്റിൽ 75 % ഇടതുപക്ഷ  വോട്ടാണ്    രേഖപെടുത്തിയത്.  അതിൽ ഷിൻ ഫെയ്ന്  മാത്രം 43 % പ്രഥമ  പരിഗണന   വോട്ടാണ്  കിട്ടിയത്.

ആദ്യ വോട്ടെണ്ണലിൽ തന്നെ ഷിൻഫെയ്‌നിന്റെ  ഈയ്ൻ ഒബ്രെയ്‌ൻ വൻ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.  തുടർന്നു  ഷിൻഫിന്റെ തന്നെ മാർക്ക് വുഡും തിരഞ്ഞെടുക്കപ്പെട്ടു. അവസാന വോട്ടെണ്ണലിലാണ് സോളിഡാരിറ്റി പീപ്പിൾ   ബിഫോർ  പ്രോഫിറ്റിന്റ    സ്ഥാനാർഥി    ജിനോ  കെന്നി   തിരഞ്ഞെടുക്കപ്പെട്ടത്  . സൗത്ത്  ഡബ്ളിൻ  മേയർ  കൂടിയായ വിക്കി   കാസ്സെർളിയെ  കൂടെ മറികടന്നാണ് ഈ വിജയം ഇടതു പക്ഷം സ്വന്തം ആകിയിരിക്കുന്നത് .

ഇതിൽ ജിനോ കെന്നി  ജയിക്കുമെന്ന് ആദ്യ ഘട്ടത്തിൽ ആരും തന്നെ  കരുതിയിരുന്നില്ല. 2020    ഐറിഷ് തിരഞ്ഞെടുപ്പിലെ  ഏറ്റവും വല്യ ഉയർത്തെഴുനേല്പ്പായി പറയുന്നത് ജിനോ   കെന്നിയുടെ  വിജയമാണ് .ആദ്യ ഘട്ട ഫലം വന്നപ്പോൾ   ഫിനാഫെൽ  സ്ഥാനാർത്ഥിയുടെ   വളരെ അധികം  പുറകിൽ നിന്ന     കെന്നി നാടകീയമായ തിരിച്ചു വരവാണ് നടത്തിയത് .ഷിൻ ഫെയ്‌നിൽ  നിന്ന് കിട്ടിയ ട്രാൻസ്ഫർ    വോട്ടാണ്   കെന്നിയ്ക്ക് തുണയായത് .   ഷിൻ ഫെയ്‌ന്റെ തകർപ്പൻ പ്രകടനം കണ്ട ലൂക്കനിൽ മുന്ന് ഇടതുപക്ഷ ടി.ഡി മാരാണ് പാർലമെൻറിൽ     എത്താൻ   പോവുന്നത് .

ആവേശം നിറഞ്ഞു  നിന്ന  വോട്ടെണ്ണലിൽ അവസാന നിമിഷം  ഷിൻ ഫെയ്‌ന്റെ ട്രാൻസ്ഫർ വോട്ടുകൾ നേടി ജിനോ കെന്നി ക്വോട്ട വോട്ടുകളിൽ   എത്താതെയാണ്   വിജയം കൈവരിച്ചത് .
വിജയിച്ചത് അറിഞ്ഞ   ശേഷം  വളരെ വികാരഭരിതനായിട്ടാണ്  കെന്നി മാധ്യമങ്ങളോട് പ്രതികരിച്ചത്       . 

മൂന്നാമതായി തിരഞ്ഞെടുക്കപ്പെട്ടത്   ഫിന ഗെയ്‌ലിന്റെ എമർ ഹിഗ്ഗിൻസാണ്. അയർലണ്ടിലെ വിജയം ഒരു മനുഷ്യ പക്ഷത്തിന്റെ വിജയം കൂടിയാണെന്ന് പരക്കെ കണക്കാക്കപ്പെടുന്നു .  ഭവനവും ആരോഗ്യവും മുൻഗണന നൽകിയത് വഴി സർവഥാ മനുഷ്യ പക്ഷം പറഞ്ഞു കൊണ്ടാണ് ഷിൻ ഫെയ്ൻ വിജയക്കൊടി  പാറിച്ചത്‌    

റിപ്പോർട്ട് : ജിതിൻ റാം

Share this news

Leave a Reply

%d bloggers like this: