മഞ്ഞുവീഴ്ചയും തണുപ്പും ചൊവ്വാഴ്ച്ചയും തുടരുമെന്ന് മുന്നറിയിപ്പ്

ഡൊനെഗൽ, ഗാൽവേ, ലൈട്രിം, മയോ, സ്ലിഗോ, ക്ലെയർ, കെറി എന്നിവിടങ്ങളിൽ കാറ്റിനുള്ള ഓറഞ്ച് വാണിങ്ങ് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച രാജ്യത്തുടനീളം അതിശൈത്യം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.

മഞ്ഞുവീഴ്ചയുടെ സാഹചര്യത്തിൽ യെല്ലൊ മുന്നറിയിപ്പ് തുടരും.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് പല കൗണ്ടികളിലും മഞ്ഞ് വീണു. ഇത് രാജ്യവ്യാപകമായി വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി.
ചൊവ്വാഴ്ച അർദ്ധരാത്രി വരെ പ്രാബല്യത്തിൽ വരുന്ന രണ്ട് ദിവസത്തെ സ്നോ-ഐസ് മുന്നറിയിപ്പ് തുടരും. ലിമെറിക്ക്, ടിപ്പററി, ലാവോയിസ്, കിൽഡെയർ, വിക്ലോ, കാർലോ, കിൽകെന്നി എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലെ റോഡ് അവസ്ഥയെ ഇത് സാരമായി ബാധിച്ചു.

മോശം കാലാവസ്ഥയുടെ ഫലമായി ചില യാത്രാ തടസ്സങ്ങൾ പ്രതീക്ഷിക്കണമെന്ന് മെറ്റ് ഐറാൻ കാലാവസ്ഥാ നിരീക്ഷകൻ ലിൻഡ ഹ്യൂസ് പറഞ്ഞു.

പൊതുവെ മഞ്ഞുവീഴ്ചയും ആലിപ്പഴ വീഴ്ചയും, ചില സ്ഥലങ്ങളിൽ കനത്ത മഞ്ഞുവീഴ്ച്ചയും ഉണ്ടാകും. പ്രധാനമായും വടക്ക്-പടിഞ്ഞാറ് പ്രദേശങ്ങളിലും , പർവത പ്രദേശത്തും കുന്നുകളുമായി ബന്ധപ്പെട്ടിടങ്ങളിലും സാധ്യത കൂടുതലാണ്.

രാത്രി മുഴുവൻ കൊടും ശൈത്യമാണ് പ്രതീക്ഷിച്ചിരുന്നത്. ചൊവ്വാഴ്ച താപനില മൂന്ന് ഡിഗ്രിയിൽ കൂടുതൽ ഉയരാൻ സാധ്യതയില്ല.
തിങ്കളാഴ്ച, സിയാറ കൊടുങ്കാറ്റിന്റെ ഭാഗമായി തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശിയടിച്ചു.

Share this news

Leave a Reply

%d bloggers like this: