ഡെന്നിസ് കൊടുങ്കാറ്റ്; വാരാന്ത്യത്തിൽ  ശക്തമായ കാറ്റിനും,മഴക്കും , വെളളപ്പൊക്കത്തിനും സാധ്യത..

മെറ്റ് ഐറാൻ ഇതുവരെ ദേശീയ കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല, എന്നാൽ വെള്ളിയാഴ്ച മുന്നറിയിപ്പുകൾ നൽകുമെന്നാണ് സുചന.

ഡെന്നിസ്കൊടുങ്കാറ്റിന്റെ വരവ് മൂലം “വാരാന്ത്യത്തിൽ തുടങ്ങി തിങ്കളാഴ്ച വരെ വളരെ നനഞ്ഞതും കാറ്റുള്ളതുമായ കാലാവസ്ഥക്ക്” സാധ്യതയെന്ന്  മെറ്റ് ഐറാൻ.

കഴിഞ്ഞ വാരാന്ത്യത്തിൽ സിയാര കൊടുങ്കാറ്റ് നാശം വിതച്ചതിന് ശേഷം, ഒരാഴ്ചയ്ക്കുള്ളിലെ രണ്ടാമത്തെ കൊടുങ്കാറ്റാണ് ഡെന്നീസ്.
തീരപ്രദേശങ്ങളിൽ ശനിയാഴ്ച കൊടുങ്കാറ്റ് പ്രതീക്ഷിക്കുന്നു. ഞായറാഴ്ച കാറ്റ് കൂടുതൽ രൂക്ഷമാകാനും സാധ്യതയുണ്ട്, പ്രത്യേകിച്ച് പടിഞ്ഞാറൻ തീരങ്ങളിൽ ഇത് കൊടുങ്കാറ്റായി മാറിയേക്കാം. 

വാരാന്ത്യത്തിൽ കാറ്റിന്റെ ഉയർന്ന വേഗത മൂലം ചില നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ ഇടയുണ്ട്.നദി ജലനിരപ്പ് ഇതിനകം ഉയർന്നതിനാൽ, ഡെന്നിസിന്റെ വരവ് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് മിഡ്‌ലാന്റുകളിൽ വെള്ളപ്പൊക്കത്തിലേക്ക് നയിച്ചേക്കാം.

ജലനിരപ്പ്ഉയർന്ന സമുദ്രങ്ങളും, കൊടുങ്കാറ്റും മൂലം ശക്തി പ്രപിക്കുന്ന തിരമാലകൾ കാരണം പടിഞ്ഞാറ്-തെക്കൻ തീരങ്ങളിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. കൂടാതെ കനത്ത മഴയും കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു.

Share this news

Leave a Reply

%d bloggers like this: