ഡെന്നിസ് കൊടുങ്കാറ്റ്: UK-യിൽ ഒരാൾ മരിച്ചു, അയർലൻ്റിൽ വൈദ്യുതി വിതരണം താറുമാറായി

ഡെന്നീസ് മണിക്കൂറിൽ 110 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും, അതിനാൽ കനത്ത മഴയും വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ.

ഡെന്നിസ് കൊടുങ്കാറ്റും
കനത്ത മഴയും ഇടിമിന്നലും മൂലം ഞായറാഴ്ച ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടെന്ന്
ഇ.എസ്.ബി പറഞ്ഞു. ഞായറാഴ്ച രാത്രിയിൽ ഏകദേശം 3,500 ഓളം ഉപഭോക്താക്കളെ ഇത് സാരമായി ബാധിച്ചു. പ്രശ്നം ഉടനെ പരിഹരിക്കുമെന്ന് ഔദ്യേഗിക വൃത്തങ്ങൾ റോസ് ന്യൂസിനോട് പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം ഒൻപത് കൗണ്ടികൾക്ക് യെല്ലോ വിൻറ് മുന്നറിയിപ്പ് നൽകി. ശരാശരി കാറ്റിന്റെ വേഗത മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും, മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെ കൂടിയ വേഗതയുമാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്.

കോർക്ക്, ക്ലെയർ, കെറി, ലിമെറിക്ക്, ഗാൽവേ, ഡൊനെഗൽ, ലൈട്രിം, മയോ, സ്ലിഗോ എന്നീ കൗണ്ടികൾക്ക് മുന്നറിയിപ്പ് ബാധകമാണ്. മഞ്ഞ അലേർട്ട് തിങ്കളാഴ്ച പുലർച്ചെ 3 മണി വരെയായിരുന്നു. അതേ സമയം നേരത്തെ നിലവിലുണ്ടായിരുന്ന ഓറഞ്ച് അലേർട്ട് തുടരുന്നു.

തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയും കുന്നിൻ പ്രദേശങ്ങളിൽ ശക്തമായ കാറ്റും ദേശീയ കാലാവസ്ഥ കേന്ദ്രം പ്രതിക്ഷിക്കുന്നു.

അതേസമയം യുകെയുടെ ചില ഭാഗങ്ങളിൽ
കൊടുങ്കാറ്റും
കനത്ത മഴയും നാശം വിതച്ചതിനെ തുടർന്ന് വെയിൽസിൽ ഒരാൾ മരിച്ചു. ഞായറാഴ്ച രാവിലെ പത്ത് മണിയോടെ സൗത്ത് വെയിൽസിലെ Ystradgynlais പ്രദേശത്ത് Tawye നദിയിൽ വീണ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: