വൈറ്റ്ഗേറ്റ് റീജിയണൽ ജലവിതരണം ചെയ്യുന്ന പ്രദേശങ്ങളിൽ വെള്ളം തിളപ്പിച്ചുപയോഗിക്കാൻ നിർദ്ദേശം

വൈറ്റ്ഗേറ്റ് റീജിയണൽ ജലവിതരണം ചെയ്യുന്ന പ്രദേശങ്ങളിൽ തിളപ്പിച്ച ജലം ഉപയോഗിക്കാൻ നോട്ടീസ് നൽകാൻ തീരുമാനിച്ചതായി ഞായറാഴ്ച ഐറിഷ് വാട്ടർ അതോറിറ്റി അറിയിച്ചു.ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവുമായി കൂടിയാലോചിച്ചതിനെത്തുടർന്നാണ് 6,500-ഓളം ആളുകളെ ബാധിക്കുന്ന ഈ നിർദ്ദേശം നൽകാൻ തീരുമാനിച്ചത്.

കിൽ‌വ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ സൈറ്റിലെ പൈപ്പുകളിൽ അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഫലമായി ശുദ്ധീകരണ പ്രക്രിയയിലുണ്ടാകുന്ന പ്രശ്‌നങ്ങൾ പൊതുജനാരോഗ്യത്തെ ബാധിക്കാതിരിക്കാനാണ് ഈ നിർദ്ദേശം നൽകിയതെന്ന് ഐറിഷ് വാട്ടർ അതോറിറ്റി അറിയിച്ചു.

ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ ഐറിഷ് വാട്ടറും കോർക്ക് കൗണ്ടി കൗൺസിലും ശ്രമിക്കുന്നുണ്ടെന്നും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ വൈറ്റ്ഗേറ്റ് റീജിയണലിൽ നിന്നും ജലം ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കളും നിർദ്ദേശമനുസരിക്കണമെന്നും അതോറിറ്റി അറിയിച്ചു.

ജല വിതരണത്തിലെ ഗുണനിലവാര പ്രശ്നം ഉടനടി പരിഹരിച്ച്‌
ശുദ്ധജല വിതരണം പുനസ്ഥാപിക്കുമെന്നും ഐറിഷ് വാട്ടർ ഓപ്പറേഷൻസ് ഓഫീസർ നീൽ സ്മിത്ത് അറിയിച്ചു. സുരക്ഷിതവും ശുദ്ധവുമായ കുടിവെള്ളം വിതരണം ചെയ്യുന്നതിലും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിലുമാണ് ഞങ്ങളുടെ മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു .

Share this news

Leave a Reply

%d bloggers like this: