ബ്രിട്ടീഷ് ടെലിവിഷൻ അവതാരക കരോലിൻ ഫ്ലാക്കിനെ മരിച്ച നിലയിൽ കണ്ടെത്തി

ഐടിവി ഡേറ്റിങ് ഷോ ആയ ലൗ ഐലന്റ് എന്ന ജനപ്രിയ ടിവി പരമ്പരയുടെ മുൻ അവതാരികയായിരുന്ന കരോലിൻ ഫ്ലാക്കിനെ മരിച്ച നിലയിൽ കണ്ടെത്തി. ലണ്ടനിലെ തന്റെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിലാണ് കരോലിൻ ഫ്ലാക്കിനെ ശനിയാഴ്ച കണ്ടെത്തിയത്. നാൽപതു വയസ്സായിരുന്നു.കാമുകനെ ആക്രമിച്ച കേസിൽ അടുത്ത മാസം വിചാരണ നേരിടാൻ പോകുന്നതിന് പിന്നാലെയാണ് കരോലിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിസംബറിലായിരുന്നു കാമുകനെ ആക്രമിച്ചെന്നാരോപിച്ച് കരോലിനെതിരെ പൊലീസ് കേസെടുത്തത്. വിളക്ക് ഉപയോ​ഗിച്ചാണ് കരോലിൻ കാമുകനെ ആക്രമിച്ചത്. കേസില്‍ പൊലീസിനോടോ കോടതിക്ക് മുന്നിലോ കുറ്റം സമ്മതിക്കാൻ കരോലിൻ തയ്യാറായിരുന്നില്ല. കേസിൽ ജാമ്യം ലഭിച്ചെങ്കിലും വിചാരണ തുടർന്നു.കാമുകനെ തല്ലിയ കോടതി കേസുമായി കെട്ടുപിണഞ്ഞതിനെ തുടർന്നായിരുന്നു ലൗ ഐലന്റിന്റെ അവതാരിക കിരീടം അഴിച്ച് വച്ച് കരോലിൻ ആ ഷോയിൽ നിന്നും പടിയിറങ്ങാൻ നിർബന്ധിതയായത്. നിലവിൽ പ്രക്ഷേപണം ചെയ്യുന്ന ഈ ഷോയുടെ എപ്പിസോഡുകൾ അവതരിപ്പിച്ചിരിക്കുന്നത് ലോറ വിറ്റ്മോറാണ്

Share this news

Leave a Reply

%d bloggers like this: