ജപ്പാനിൽ നങ്കൂരമിട്ടിരിക്കുന്ന വിവാദ കപ്പലിലുള്ള രണ്ട് ഐറിഷ് പൗരമാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

 ജപ്പാനിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ  രണ്ടു ഐറിഷ്  പൗരന്മാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. അവരെ ജപ്പാനിലെ ആശുപത്രിയിലേക്ക് കൂടുതൽ  ചികിത്സയ്ക്കായി മാറ്റി. ജപ്പാനിലെ പ്രിൻസസ്  ഡയമണ്ട് കപ്പലിൽ  ഇവരുൾപ്പെടെ ആറു ഐറിഷ്  പൗരന്മാരാണ് ഉള്ളത്.

ജപ്പാനിലെ യോക്കോഹാമിൽ  ആണ് നിലവിൽ കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. കൊറോണ വൈറസ് സ്ഥിരീകരിച്ച രണ്ടുപേരും ഐറിഷ് പൗരന്മാർ ആണെങ്കിലും അയർലൻഡിലെ സ്ഥിരതാമസക്കാരല്ല. അയർലൻഡ് ഫോറിൻ അഫയേഴ്‌സ് അധികൃതർ സംഭവ വികാസങ്ങളെ  സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ഫോറിൻ അഫയേഴ്സ് മന്ത്രി വ്യക്തമാക്കി. ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി ആളുകൾ കൊറോണ വൈറസ് ബാധിച്ചു ജപ്പാനിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ ഉണ്ട്. 

Share this news

Leave a Reply

%d bloggers like this: