ഐറിഷ് പാർലമെന്റിലെ ദമ്പതികൾ

ഇന്ന് തുടങ്ങിയ പാര്ലമെന്റ് ( dail) സമ്മേളനത്തിൽ ഈ പ്രാവശ്യം വിജയിച്ചു കയറിയ എല്ലാ ടി ഡി മാരുടെയും സാനിധ്യം ഉണ്ട് . അതിൽ ശ്രദ്ധേയമായ ഗ്രീൻ പാർട്ടിയുടെ ദമ്പതികളായ ടി ഡി മാരേ പരിചയപ്പെടാം . കാതറിൻ മാർട്ടിനും ,ഫ്രാൻസിസ് നോയൽ ഡെഫിയും .

ഗ്രീൻ പാർട്ടിയുടെ തന്നെ ഡെപ്യൂട്ടി ലീഡറാണ് കാതറിൻ മാർട്ടിൻ. ഡബ്ലിനിലെ ര്തഡൗണിൽ നിന്നാണ് കാതറിൻ മാർട്ടിൻ പാർലമെൻറിൽ എത്തുന്നതു (കഴിഞ്ഞ പ്രാവശ്യവും ടി ഡി ആയിരുന്നു ),അതേ സമയം ഫ്രാൻസിസ് നോയൽ ഡെഫി ആദ്യമായാണ് പാർലമെൻറിൽ (dail ) എത്തുന്നത് . ലണ്ടനിൽ ജനിച്ച ഫ്രാൻസിസ് ഡെഫി രത്‌ഫർഗം കൗൺസിലറായിരുന്നു, ഫ്രാൻസിസ് ഡെഫി പൊതു തിരഞ്ഞെടുപ്പിൽ 2011 മുതൽ മത്സരിക്കുകയാണ്. ഡബ്ലിൻ സൗത്ത് വെസ്റ്റിൽ നിന്നാണ് അദ്ദേഹം പാർലമെൻറിൽ എത്തുന്നത് ,അതേ സമയം കൗണ്ടി മോനഹാനിൽ ജനിച്ചു മ്യൂസിക് ടീച്ചറായി ജീവിതം തുടങ്ങിയ കാതറിൻ മാർട്ടിൻ 2007 യിൽ ഗ്രീൻ പാർട്ടിയിൽ ചേരുകയും 2011 യിൽ ഡൺലേറിയിൽ നിന്ന് കൗൺസിലോർ ആയി തിരഞ്ഞെടുക്കപ്പെട്ട കാതറിൻ മാർട്ടിൻ 2016 യിൽ പാർലമെൻറിൽ എത്തുകയും ചെയ്തു ,കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ഡബ്ലിനിലെ ര്തഡൗണിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് വാങ്ങി ആദ്യ വോട്ട് എണ്ണലിൽ തന്നെ തിരഞ്ഞെടുക്കപ്പെട്ടു.

ഫ്രാൻസിസ് കാതറിൻ ദമ്പതികൾക്ക് മൂന്ന് കുട്ടികൾ ഉണ്ട് . കാതിരിന്റെ സഹോദരനും നാസ് കൗൺസിലറുമായ വിൻസെന്റ് പി മാർട്ടിൻ നോർത്ത് കിൽഡെയറിൽ നിന്ന് പൊതു തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു .12 അംഗങ്ങൾ പാർലമെൻറിൽ ഉള്ള ഗ്രീൻ പാർട്ടി ,ഏതു പാർട്ടി സർക്കാർ രൂപീകരിക്കണമെങ്കിലും നിർണായക പങ്കു വഹിക്കാൻ സാധ്യത ഉണ്ട്

Share this news

Leave a Reply

%d bloggers like this: