മാതൃഭാഷാ ഉത്സവത്തിന് ജിജോ എസ്. പാലാട്ടിയുടെ ഹ്വസ്വ ചിത്രങ്ങളുടെ  പ്രദർശനം

ഡബ്ലിൻ: അയർലണ്ടിൽ മാതൃഭാഷകളുടെ ഉത്സവത്തിൽ (Mother Tongues Festival), മലയാളിയായ ജിജോ സെബാസ്റ്റിൻ  പാലാട്ടിയുടെ  ഹ്വസ്വ ചിത്രങ്ങളുടെ  പ്രദർശനം.

ഫെബ്രുവരി 21,22,23  തീയതികളിലായി വിവിധ പരിപാടികൾ ഉൾപ്പെടുത്തി   മാതൃഭാഷകളുടെ ഉത്സവം നടക്കുന്നത്. ഇതിൽ മലയാളത്തെ പ്രതിനിധീകരിച്ചാണ് ജിജോ എസ്. പാലാട്ടി സംവിധാനം ചെയ്ത ‘Box’, ‘ പരകായപ്രവേശം’ എന്നീ ഹ്രസ്വ ചിത്രങ്ങളാണ്  നാളെ വൈകിട്ട് 6 മണിക്ക് ബ്ലാഞ്ചാർഡ്‌സ്ടൗൺ ഷോപ്പിംഗ് സെന്ററിൽ സ്ഥിതി ചെയ്യുന്ന Draíocht Studio-യിൽ  പ്രദർശിപ്പിക്കുന്നത്.

സൗജന്യ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ:https://draiocht.ticketsolve.com/shows/1173600167

ഇതിനോടകം തന്നെ നിരവധി  ഹ്രസ്വ ചിത്രങ്ങളും, ‘മൂന്നാം ലോകം’ എന്ന മുഴുനീള ചിത്രവും ജിജോ എസ്. പാലാട്ടി സംവിധാനം ചെയ്തിട്ടുണ്ട്. അമച്വർ അഭിനേതാക്കളെ ഉൾപ്പെടുത്തി സീറോ ബഡ്ജറ്റിലാണ് ജിജോയുടെ മിക്ക  ചിത്രങ്ങളും നിർമ്മിച്ചിരിക്കുന്നത്.

മത തീവ്രവാദവും, മത ശീലങ്ങളും, ഫെമിനിസവും, സാമൂഹ്യ സ്വാതന്ത്ര്യവുമെല്ലാം 16 മിനിറ്റ് ദൈര്‍ഘ്യമുള്ള  Box -ൽ പ്രമേയം ആകുന്നു. സ്വയം(?) നിർമ്മിക്കുന്ന അറ (Box) കളിൽ അകപ്പെടുന്ന ജീവിതങ്ങളും, അറകളും മാമൂലുകളും ഭേദിക്കുന്നവരും , അത് സൃഷ്ടിക്കുന്ന പ്രകമ്പനങ്ങളും എല്ലാം കടന്നുവരുന്നു.

കുടിയേറ്റ സമൂഹത്തിലെ വ്യക്തികളുടെ ആകുലതകളും ഉത്‌കണ്‌ഠകളുമാണ്   ‘പരകായപ്രവേശം’ ത്തിന്റെ പ്രമേയം. കുടിയേറ്റം, അത് സാംസ്കാരികവും സാമൂഹികവുമായ ഉയർന്നു നിൽക്കുന്ന സമൂഹങ്ങളിലേയ്ക്ക് ആകുമ്പോൾ, മാറ്റങ്ങളെ എങ്ങനെ ഉൾക്കൊള്ളുന്നു? എത്ര മാത്രം പ്രതിരോധിക്കുന്നു?

  Mother Tongues Festival-നെ പറ്റി കൂടുതൽ അറിയാൻ: https://mothertonguesfestival.com/

Share this news

Leave a Reply

%d bloggers like this: