സ്പീക്കർ സ്ഥാനത്തേയ്ക്ക് വീണ്ടും ഷെയ്ൻ ഓ ഫെർഗയിൽ

ആര് സർക്കാർ ഉണ്ടാകുമെന്ന അനിശ്ചിതത്വം തുടർന്നുകൊണ്ടിരിക്കുമ്പോൾ ഇന്ന് കൂടിയ ഐറിഷ് പാര്ലമെന്റ് സ്‌പീക്കറെ(cean comhairle ) തിരഞ്ഞെടുത്തു . രണ്ടു സ്ഥാനാർത്ഥികൾ മത്സരിച്ച സ്പീക്കർ തിരഞ്ഞെടുപ്പിൽ സീൻ ഓ ഫെർഗയിൽ 130 വോട്ടും സ്വതന്ത്ര സ്ഥാനാർഥിയായ ഡെനിസ് നൗട്ടനു 28 വോട്ടുമാണ് കിട്ടിയത് .ഫിനാഫായില്ന്റെ ടി ഡി യാണ് സീൻ ഓ ഫെർഗയിൽ. ഭരണഘടനാ അനുസരിച്ചു സ്പീക്കർ പാർലമെൻറിൽ കർശനമായ നിഷ്പക്ഷത കാണിക്കണമെന്നാണ് . ഡിബേറ്റിലും , ബില്ല് പാസ്സാകുന്നതിലും വോട്ട് ചെയ്യാനുള്ള അവകാശം ഇല്ലെങ്കിലും, എന്തെങ്കിലും വിഷയത്തിൽ ബില്ലിൽ സമനില വന്നാൽ സ്‌പീക്കറുടെ വോട്ട് നിർണായകമാകും .സിൻഫെയ്‌നും ഫിനാഫയിലും മറ്റു ചെറിയ പാർട്ടികളുമായി തിരക്കിട്ട ചർച്ചകൾ നടത്തി .സർക്കാറുണ്ടാകാത്ത അനിശ്ചിതത്വം ഇനിയും ഒരു 2 മാസം കൂടെ തുടരാൻ സാധ്യത ഉണ്ടെന്നാണ് കണക്കുകൂട്ടൽ .

Share this news

Leave a Reply

%d bloggers like this: