ഭവനരഹിതരുടെ എണ്ണത്തിൽ വർധനവ് : ലാഭം കൊയ്ത് ഡബ്ലിനിലെ ഹോട്ടലുകൾ

ഭവനരഹിതർക്ക് അടിയന്തിര താമസസൗകര്യമൊരുക്കുക വഴി ഡബ്ലിനിലെ 19 ഹോട്ടലുകൾക്ക് കഴിഞ്ഞ വർഷം ഒരു മില്യൺ യൂറോയിലധികം വരുമാനം ലഭിച്ചു.

ഭവനരഹിതർക്ക് താൽക്കാലികമായ താമസസൗകര്യം ഒരുക്കുന്നതിനുള്ള ചെലവ് 19 ശതമാനം വർദ്ധിച്ച് 2019-ൽ 170 മില്യൺ യൂറോയായെന്നും, ഒരു ഹോട്ടലിന് 4 മില്യൺ മുതൽ 5 മില്യൺ യൂറോ വരെ വരുമാനം ലഭിച്ചവെന്നും ഡബ്ലിൻ റീജിയണൽ ഹോംലെസ് എക്‌സിക്യൂട്ടീവ് പുറത്തിറക്കിയ കണക്കുകൾ പറയുന്നു.

കഴിഞ്ഞ വർഷം ഭവന രഹിതർക്ക് അടിയന്തര താമസസൗകര്യം നൽകുക വഴി 56.6 മില്യൺ യൂറോയുടെ വരുമാനം ഹോട്ടലുകൾക്ക് ലഭിച്ചു. 2018-ലെ 51.1 മില്യൺ യൂറോയെക്കാൾ 10.7% വർദ്ധനവ് ഉണ്ടായി. 2018-ൽ 15 ഹോട്ടലുകൾക്ക് ഒരു മില്യൺ യൂറോയിലധികം വരുമാനം ലഭിച്ചു.

ഭവനരഹിതർക്ക് താമസസൗകര്യം ഏർപ്പെടുത്തിയതിലൂടെ 3 മില്യൺ മുതൽ 4 മില്യൺ യൂറോ വരെ വരുമാനം ലഭിച്ചുവെന്ന് വിവരാവകാശ അപേക്ഷ ക്കുള്ള മറുപടിയിൽ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
നാല് ഹോട്ടലുകൾക്ക് 2 മില്യൺ മുതൽ 3 മില്യൺ യൂറോ വരെ വരുമാനം ലഭിച്ചുവെന്നും കൂടാതെ 13 ഹോട്ടലുകൾക്ക് 1 മില്ല്യൺ മുതൽ 2 മില്യൺ യൂറോ വരെ വരുമാനം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു .

കൂടാതെ 21 ഹോട്ടലുകൾക്ക് 500,000 യൂറോ വരെ വരുമാനം ലഭിച്ചു. 70 ഹോട്ടലുകളാണ് കഴിഞ്ഞ വർഷം ഭവനരഹിതർക്ക് അടിയന്തര താമസ സൗകര്യമൊരുക്കാൻ സജ്ജമാക്കിയത്.

Share this news

Leave a Reply

%d bloggers like this: