മഞ്ഞ് വീഴ്ചക്ക് സാധ്യത; യെല്ലൊ വാണിങ്ങ് പ്രഖ്യാപിച്ചു

അടുത്ത രണ്ട് ദിവസങ്ങളിൽ രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഞായറാഴ്ച രാത്രി 8 മുതൽ തിങ്കളാഴ്ച രാവിലെ 8 വരെ 15 കൗണ്ടി കൾക്ക് മെറ്റ് ഐറാൻ യെല്ലൊ മുന്നറിയിപ്പ് നൽകി.
കൊണാച്ച്, കവാൻ, മോനാഘൻ, ഡൊനെഗൽ, ലോംഗ്ഫോർഡ്, ലോത്ത്, ഓഫാലി, വെസ്റ്റ്മീത്ത്, മീത്ത്, ക്ലെയർ, ടിപ്പററി എന്നിവിടങ്ങൾ ഉൾപ്പടെ ഇത് ബാധകമാണ്.
ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച രാവിലെ വരെയുള്ള മഴ 20 മുതൽ 25 മില്ലിമീറ്റർ വരെ പ്രതിക്ഷിക്കുന്നു.

രാത്രിയിലെ മഴക്ക് മുമ്പ് കൊണാച്ച്, അൾസ്റ്റർ, വടക്കൻ ലെയ്ൻസ്റ്റർ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടാകാൻ സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെത്തുടർന്ന് ഷാനോൻ നദിക്കരയിലുള്ള പ്രദേശങ്ങൾ ഇതിനകം തന്നെ വെള്ളപ്പൊക്കത്തെ നേരിടുന്നുണ്ടെങ്കിലും, വരും ദിവസങ്ങളിൽ കൂടുതൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകി.

രാജ്യത്തിന്റെ മിക്കയിടങ്ങളിലും ഇന്ന് നേരിയ തോതിൽ മഴയുണ്ടാകും.
ചില സ്ഥലക്കളിൽ ശക്തമായ മഴക്കൊപ്പം ആലിപ്പഴവും ഇടിമിന്നലും ഉണ്ടാകാം. പ്രത്യേകിച്ചും രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ആലിപ്പഴ ഉതിരൽ സാധ്യതയുണ്ട്, മെറ്റ് ഐറാൻ പറഞ്ഞു

Share this news

Leave a Reply

%d bloggers like this: