ഡെലിവറി ഡ്രോൺ റെഡി; ഡബ്ലിനിൽ ഇനിമുതൽ മിനിറ്റുകൾക്കുള്ളിൽ ഭക്ഷണം പറന്നു വരും.

ഡ്രോൺ ഉപയോഗിച്ച് ഫാസ്റ്റ്ഫുഡ് വിതരണം ചെയ്യുന്ന യൂറോപ്പിലെ ആദ്യനഗരമാകാൻ തയ്യാറായി ഡബ്ലിൻ

ഡ്രോൺ ഉപയോഗിച്ചുള്ള ആദ്യ ഫാസ്റ്റ് ഫുഡ് വിതരണം ആഴ്ചകൾക്കുള്ളിൽ സൗത്ത് ഡബ്ലിനിൽ ആരംഭിക്കുമെന്ന് പ്രമുഖ ടെക് കമ്പനി അറിയിച്ചു.
മാർച്ചിൽ തെക്കൻ ഡബ്ലിനിൽ ആരംഭിക്കുന്ന ഈ പദ്ധതിക്ക് വലിയ ഡിമാൻഡുണ്ടാകുമെന്ന്
മന്നാ എയ്‌റോ സ്ഥാപകൻ ബോബി ഹീലി പറഞ്ഞു .

മൂന്ന് മിനിറ്റിനുള്ളിൽ ഡ്രോണുകൾ നിങ്ങളുടെ വാതിലിൽ ഭക്ഷണം എത്തിക്കുമെന്ന് ബിഗ് ടെക് ഷോ പോഡ്‌കാസ്റ്റിൽ അദ്ദേഹം പറഞ്ഞു.
ഈ പദ്ധതിയിൽ Camile Thai ഭാഗവാക്കാകുമെന്നും ചൊവ്വാഴ്ച, ഞങ്ങളുടെ ഒരു പ്രധാന ഓൺലൈൻ ഫുഡിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഡെലിവറി സർവീസ് അപ്ലിക്കേഷന്റെ ചിഹ്നം ഡ്രോൺ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡ്രോൺസേവനം ഉപയോഗിച്ച് ഓർഡർ ചെയ്താൽ മൂന്ന് മിനിറ്റിനുള്ളിൽ ഭക്ഷണം വിതരണം ചെയ്യും.
മന്നാ എയ്‌റോ ഡ്രോൺ ഡെലിവറി ഉപഭോക്താക്കൾ വീട്ടിൽ ലാൻഡിംഗ് ഏരിയ കണ്ടെത്തണമെന്നും കാമിൽ തായ് ചീഫ് എക്സിക്യൂട്ടീവ് ബ്രോഡി സ്വീനി പറഞ്ഞു.

ഐറിഷ് ഏവിയേഷൻ അതോറിറ്റി ഈ സംരംഭത്തെ പിന്തുണച്ചിട്ടുണ്ടെന്നും 50,000 ഡെലിവറി ഡ്രോണുകൾ കൂടി ഉൾപ്പെടുത്തി ഐറിഷ്, യുകെ വിപണികളിൽ ഈ പദ്ധതി വ്യാപിപ്പിക്കാൻ ആഗ്രഹമുണ്ടെന്നും ഹീലി പറഞ്ഞു.

യൂറോപ്പിലും യുഎസിലും നിർമ്മിച്ച ഏവിയേഷൻ-ഗ്രേഡ് ഡ്രോണുകളാണ് മന്ന എയ്‌റോ ഉപയോഗിക്കുന്നത്.

ഫുഡ് ഡെലിവറി ഉപജീവന മാർഗമായിട്ടുള്ള ആളുകളുടെ ജോലിയെ ഭാവിയിൽ ഏതു ബാധിക്കാൻ സാധ്യതയുണ്ട് എന്നാണ് കണക്കുകൂട്ടൽ

Share this news

Leave a Reply

%d bloggers like this: