ഇലക്ട്രിക്ക് അയർലൻഡ് ചാർജുകൾ കുത്തനെ കുറച്ചു :100 യൂറോ വരെ ഉപഭോക്താക്കൾക്ക് വാർഷിക ലാഭം

ഇലക്ട്രിക് അയർലൻഡ് ഏപ്രിൽ മുതൽ വൈദ്യുത ചാർജുകൾ കുറയ്ക്കും. പ്രതിമാസം 1.80 – 8.30 യൂറോ വരെ ഉപഭോക്താക്കളുടെ ബില്ലുകൾ കുറയ്ക്കും.

1.2 ദശലക്ഷം ഐറിഷ് ഭവനങ്ങളുടെ വൈദ്യുതി,പ്രകൃതിവാതക ചാർജുകൾ കുറയ്ക്കുമെന്ന് കമ്പനി ബുധനാഴ്ച അറിയിച്ചു. വൈദ്യുതി വില 2.5% പ്രകൃതിവാതക ചാർജ് 11.5% വരെയും കുറയും.

വൈദ്യുതിയും ഗ്യാസും ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് പ്രതിവർഷം 100 യൂറോയോ പ്രതിമാസം ശരാശരി 8.33 യൂറോയോ ലാഭിക്കാൻ സാധിക്കുമെന്നും ഇലക്ട്രിക് അയർലൻഡ് പറഞ്ഞു.

ഇലക്ട്രിക് അയർലണ്ടിൽ നിന്ന് വൈദ്യുതി മാത്രം ഉപയോഗിക്കുന്നവർക്ക്‌ പ്രതിവർഷം 22 യൂറോയോ പ്രതിമാസം ശരാശരി 1.83 യൂറോയോ ലാഭിക്കാനാകുമെന്നും
പ്രകൃതിവാതകം മാത്രം വാങ്ങുന്നവർക്ക് പ്രതിവർഷം 78 യൂറോയോ പ്രതിമാസം 6.50 യൂറോയോ ലാഭം നേടാൻ സാധിക്കുമെന്നും കമ്പനി പറഞ്ഞു.

ലോക വിപണിയിൽ പ്രകൃതിവാതക വില കുറയ്ക്കുന്നതിലൂടെ വൈദ്യുതി വിലയും കുറയുന്നുണ്ട്. ഉപയോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഇന്ധനം വിതരണം ചെയ്യാൻ സാധിക്കുന്നുണ്ടെന്നും കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ മർഗൂറൈറ്റ് സെയേഴ്സ് പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിൽ എനർജി വില കുറച്ച ഏക ഐറിഷ് കമ്പനിയാണ് ഇ.എസ്.ബി. എന്ന് ബോർഡ് ഗൈസ് എനർജി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: