വെഗാൻ സ്റ്റാർട്ട്-അപ്പ് ഇന്ത്യൻ തെരുവ് ഭക്ഷണത്തിന്റെ സുഗന്ധങ്ങൾ അയർലണ്ടിലേക്ക് കൊണ്ടുവരുന്നു

ശീതീകരിച്ച വടാ പാവ് ഉൽപ്പന്നങ്ങളായ
മധുരക്കിഴങ്ങ്‌ ബർ‌ഗറുകൾ‌, സമോസകൾ‌
തുടങ്ങിയവ ഇനി അയർലണ്ടിലും രുചിക്കാമെന്ന് നവീൻ ബചാനി.

മുംബൈ ശൈലിയിലുള്ള തെരുവ് ഭക്ഷണ കമ്പനിയായ വടാ പാവിന്റെ സ്ഥാപകനാണ് നവീൻ ബചാനി.
2005-ൽ ഷാനൻ കോളേജ് ഓഫ് ഹോട്ടൽ മാനേജ്‌മെന്റിൽ നിന്ന് ബിരുദം നേടിയ ബചാനി, ബിസിനസ്സ് ആരംഭിക്കുന്നതിനായി 2016-ൽ അയർലെൻ്റിൽ തിരിച്ചെത്തുന്നതിനുമുമ്പ് അയർലണ്ടിലും ഇന്ത്യയിലും ജോലി ചെയ്തു.

“അയർലണ്ടിലെ ഇന്ത്യൻ തെരുവ് ഭക്ഷണം ഉത്പാദിപ്പിക്കുന്ന ഒരേയൊരു കമ്പനിയാണ് ഞങ്ങളുടേത്, ഞങ്ങളുടെ ഉൽപ്പന്നങ്ങൾ സ്റ്റീരിയോടൈപ്പ്ഡ് ഇന്ത്യൻ കറി ഉൽപ്പന്നങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ്”, ബചാനി പറയുന്നു.

“ഇന്ത്യൻ തെരുവ് ഭക്ഷണം ജനപ്രീതി നേടുന്നതിന് കാരണം ഇത് ആളുകളുടെ ജിജ്ഞാസ നിറവേറ്റുകയും, പുതിയ ഭക്ഷണ ശീലങ്ങൾ ഉൾക്കൊള്ളാൻ അനുവദിക്കുകയും ചെയ്യുന്നു എന്നതാണ്. ഞങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളും അയർലണ്ടിലാണ് നിർമ്മിക്കുന്നത്, ഞങ്ങളുടെ ചേരുവകളെല്ലാം ഐറിഷ് വിതരണക്കാരാലാണ് ലഭ്യമാക്കുന്നത്.” അദ്ദേഹം കൂട്ടിച്ചേർത്തു.

വടാ പാവ് ലൈനപ്പിൽ ശീതീകരിച്ച വെജിറ്റേറിയൻ ഉൽ‌പന്നങ്ങളാണുള്ളത്. ഇത് രുചികരവും സുരക്ഷിതവും കര്യപ്രദവും ആധികാരികവുമായ ഭക്ഷണങ്ങളാണ്. ലഘുഭക്ഷണമോ പ്രധാന ഭക്ഷണത്തിന്റെ ഭാഗമായോ കഴിക്കാം. 200-ലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഉൽ‌പ്പന്നങ്ങൾ ലഭ്യമാണ്. മധുരക്കിഴങ്ങ് ബർഗറും മുംബൈ സമോസയും ഉൾപ്പെടെ അഞ്ച് ഉൽപ്പന്നങ്ങൾ നിലവിലെ ശ്രേണിയിലുണ്ട്. സോയ, ഗോതമ്പ് രഹിതമാണ് ഈ ഉൽപ്പന്നങ്ങൾ.

കമ്പനി Lidl-ലും SuperValu-വിലും Musgraves, BWG Foods എന്നിവയുടെ സഹായത്തോടെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നു. വടക്കൻ അയർലണ്ടിൽ നിലവിൽ യഥേഷ്ടം ഉപഭോക്താക്കളുണ്ട്.

ബർഗർ, ബൺ എന്നീ ഇന്ത്യൻ നാമങ്ങളിൽ നിന്നാണ് വട പാവ് വരുന്നത്. ശരീരത്തിനും ആത്മാവിനും അനുയോജ്യമായ ഭക്ഷണം ആളുകൾക്ക് വാഗ്ദാനം ചെയ്യുകയെന്നതാണ് ബ്രാൻഡിൻ്റെ മിഷൻ. വൈവിധ്യവും താങ്ങാനാവുന്ന വിലയും സുരക്ഷിതത്വവും ആണ് ഉൽപ്പന്നങ്ങളുടെ പ്രധാന സവിശേഷതകനെന്ന് ബചാനി പറയുന്നു.

ഒരു എന്റർപ്രൈസ് അയർലൻഡ് എച്ച്പി‌എസ്‌യു കമ്പനിയാണ് വടാ പാവ്. കടുത്ത അന്താരാഷ്ട്ര മത്സരത്തെ അതിജീവിച്ച് വിജയിച്ച 10 കമ്പനികളിൽ ഒന്നാണിത്. എന്റർപ്രൈസ് അയർലണ്ടിൽ നിന്നുള്ള 50,000 ഡോളർ ഉൾപ്പെടെ വരുമാനം നേടുന്ന കമ്പനിയുടെ ആഭ്യന്തര വളർച്ചയിൽ ഇപ്പോൾ ബചാനി സന്തുഷ്ടനാണ്. ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള പദ്ധതികളും പൂർത്തിയായി വരുന്നു.

2019-ലെ മികച്ച ഫുഡ് ആൻഡ് ഡ്രിങ്ക് സ്റ്റാർട്ട്-അപ്പ് അവാർഡ്,
2019-ലെ
ഫ്രീ ഫ്രം ഫുഡ്സ് അയർ‌ലാൻ‌ൻ്റ് വെള്ളി അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി നേട്ടങ്ങൾ വ പാവ് കരസ്ഥമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: