അയർലണ്ടിലെ കൊറോണ; ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് എച് എസ് സി

കൊറോണ വൈറസ് കേസിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല എന്ന് എച് എസ് സി. അയർലണ്ടിൽ ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്നു എച് എസ് സി അധികൃതർ നിലവിലെ സാഹചര്യം വിശദീകരിക്കുന്നതിനിടയിൽ ആണ് ആശങ്ക പെടേണ്ട സാഹചര്യം ഇല്ല എന്ന് അറിയിച്ചത്.ഇത് പ്രതീക്ഷിചിരുന്നത് ആണ് എന്നും എല്ലാ മുൻകരുതലുകളും എടുത്തിരുന്നു എന്നും എച് എസ് സി വിശദീകരിച്ചു. ഇന്നലെയാണ് അയർലണ്ടിലെ ആദ്യ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചത്. അയർലണ്ടിന്റെ ഈസ്റ്റ് ഭാഗത്തുനിന്നാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിലാണ് രോഗി.സംശയം തോന്നിയതിനെ തുടർന്നു സ്വയം ചികിത്സതേടുകയായിരുന്നു. അടുത്തയിടെ ഇയാൾ ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയതെ ഉള്ളൂ. രോഗിയുമായി ബന്ധപ്പെട്ടിട്ടുള്ള ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നിലവിൽ എച്ച്എസ്ഇ. ആരും പരിഭ്രമിക്കേണ്ട കാര്യമില്ല എന്നും കൊറോണ വൈറസ് നേരിടാൻ അയർലൻഡിലെ ആരോഗ്യ മേഖല ഒരുങ്ങിയിരുന്നു എന്നും നിലവിൽ സ്ഥിതി നിയന്ത്രണാതീതം ആണ് എന്നും പ്രമുഖ വൈറോളജിസ്റ്റും എച്ച്എസ്ഇയുടെ കൊറോണാ വൈറസ് വിദഗ്ധ ഉപദേശകസമിതിയുടെ ചെയർമാനുമായ ഡോക്ടർ cillian de gascun പറഞ്ഞു. കൊറോണ ബാധിതനായ വ്യക്തി ഇറ്റലിയിൽ നിന്ന് മടങ്ങിയത് ഡബ്ലിൻ എയർ പോർട്ട് വഴിയാണ് എന്ന് കരുതപ്പെടുന്നു.കൂടുതൽ പബ്ലിക് ട്രാൻസ്‌പോർട് ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ് എന്നും അധികൃതർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: