യൂറോ കപ്പിന് 100 നാൾ; ആശങ്ക അകലുന്നില്ല;ഡബ്ലിൻ ഉൾപ്പെടെ വേദികൾ ആകുന്ന നിരവധി നഗരങ്ങളിൽ കൊറോണ

യൂറോ കപ്പ്‌ ഫുട്‌ബോളിന്‌ ഇനി 100 നാൾ. കോവിഡ്‌ 19 ആശങ്കയിലാണ്‌ യൂറോ.ഡബ്ലിൻ ഉൾപ്പെടെ ഉള്ള ആതിഥേയനഗരങ്ങളിൽ ചിലത്‌ കോവിഡ്‌ സാന്നിധ്യമുള്ളവയാണ്‌. ഇക്കുറി 12 രാജ്യങ്ങളിലെ 12 നഗരങ്ങളിലായാണ്‌ യൂറോ സംഘടിപ്പിക്കുന്നത്‌. എല്ലാ വേദികളും തമ്മിലുള്ള ഗതാഗത സംവിധാനം പൂർത്തിയായതായി യുവേഫ അറിയിച്ചു.

യൂറോപ്പിൽ ഇറ്റലിയെയാണ്‌ കോവിഡ്‌ 19 രോഗം കൂടുതൽ ബാധിച്ചത്‌. 2000 പേർക്ക്‌ രോഗം കണ്ടെത്തി. 52 പേർ മരിച്ചു. ഇറ്റാലിയൻ ലീഗിലെ പല മത്സരങ്ങളും മാറ്റിവച്ചിരിക്കുകയാണ്‌. യൂറോയിലെ ഉദ്‌ഘാടനമത്സരം ഇറ്റലിയിലെ റോമിലാണ്‌. ജൂൺ 12ന്‌ ഇറ്റലിയും തുർക്കിയും തമ്മിലാണ്‌ കളി. സ്വിറ്റ്‌സർലൻഡിലും കോവിഡ്‌ 19 ആശങ്ക പരത്തുകയാണ്‌. അവിടുത്തെ ആഭ്യന്തര ലീഗുകൾ റദ്ദാക്കി.

യൂറോ മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ്‌ യുവേഫയുടെ പ്രതികരണം.ജൂലൈ 12ന്‌ ഇംഗ്ലണ്ടിലെ വെംബ്ലി സ്‌റ്റേഡിയത്തിലാണ്‌ ഫൈനൽ. ലങ്കക്കാർക്ക്‌ ഹസ്‌തദാനമില്ല വൈറസ്‌ ഭീതിയെത്തുടർന്ന്‌ ശ്രീലങ്കൻ പര്യടനത്തിൽ കളിക്കാർ തമ്മിൽ ഹസ്‌തദാനം നടത്തില്ലെന്ന്‌ ഇംഗ്ലണ്ട്‌ ക്യാപ്‌റ്റൻ ജോ റൂട്ട്‌ അറിയിച്ചു. ലങ്കയിൽ ഇംഗ്ലണ്ട്‌ രണ്ട്‌ ടെസ്‌റ്റാണ്‌ കളിക്കുന്നത്‌. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടയിൽ ഇംഗ്ലീഷ്‌ കളിക്കാരെ വിട്ടുമാറാത്ത പനിയും ഉദരരോഗങ്ങളും വലച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ ടീമിന്റെ മുൻകരുതൽ

Share this news

Leave a Reply

%d bloggers like this: